ഹസീന ഇബ്രാഹിം
“താമരക്കുമ്പിളല്ലോ മമ ഹൃദയം”…..മരണത്തിനു തൊട്ടു മുന്‍പുള്ള നിമിഷങ്ങളില്‍ അയാള്‍ ചുണ്ടനക്കി.
-“താതാ നിന്‍ കല്‍പനയാല്‍”
പതിയെ കണ്ണുകളടച്ചു…..കാലം കനിവ് കാണിച്ചില്ല.മെല്ലെ ആ ഹൃദയതാളം നിലച്ചു.പുതിയൊരു ലോകത്തേക്ക് അയാള്‍ പാട്ടുംപാടി പറന്നകന്നു. മറഞ്ഞിരിക്കുന്ന അദൃശ്യ ശക്തിപോലും ഒരു നിമിഷം അത്ഭുതപ്പെട്ടുകാണും.
മലയാളികളുടെ ആത്മാവില്‍ അലിഞ്ഞ എം.എസ് ബാബുരാജ് ഓര്‍മ്മയായിട്ട് 42 വര്‍ഷം.ആ ഈണങ്ങള്‍ തൊടുത്തുവിട്ട വികാരങ്ങളില്‍ മലയാളി ഇന്നും ജീവിക്കുന്നു.കണ്ണുനീര്‍ കൊണ്ട് നനച്ചു വളര്‍ത്തിയ കല്‍ക്കണ്ടമാവിന്റെ കൊമ്പത്തിരുന്ന് അദ്ദേഹം ഇപ്പോഴും പാടുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും മറക്കാനാകുമോ? പ്രാണന്‍ പോയിട്ടും ഖല്‍ബില്‍ പാടുന്ന ഒരാളെ!
മലയാള മനസ്സിന്റെ സംഗീതബോധവും താള നിബദ്ധതയും അടുത്തറിഞ്ഞ പച്ച മനുഷ്യനെന്നതിനപ്പുറം മറ്റാരുമായിരുന്നില്ല മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം.എസ് ബാബുരാജ്.എന്നിട്ടും ആ സര്‍ഗാത്മ ചൈതന്യം തലമുറകളില്‍ നിറഞ്ഞൊഴുകി. ആത്മാവുള്ള വരികളെയും, ഹൃദയത്തില്‍ തൊടുത്ത് പാടുന്നവരെയും കൂട്ടി ചേര്‍ത്ത് ബാബുക്ക ഈണമിട്ടു. ആ മാസ്മരിക സംഗീതത്തില്‍ പ്രണയമുണ്ടായിരുന്നു ,വിരഹവും,ദുഖവും, ദാരിദ്ര്യവും, മിത്തുകളുമുണ്ടായിരുന്നു.സംഗീത്തെ പ്രണയിക്കാനായി ജീവിച്ച മനുഷ്യന്‍.
മൂളിയ ഗാനങ്ങളെല്ലാം മലയാളത്തിന്റെ ആത്മാവിലലിഞ്ഞത് അയാളെ എത്രമാത്രം ഹരം കൊള്ളിച്ചിട്ടുണ്ടാകണം.
.
ഗസലുകളുടെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ചാരുത മലയാള ചലച്ചിത്ര ഗാനങ്ങളിലൂടെ കേരളീയര്‍ ആസ്വദിച്ചത് ഈ പ്രതിഭാശാലിയിലൂടെയാണെന്നെ പറയാനാകൂ. 1960 കളായിരുന്നു ബാബുരാജ് സംഗീതത്തിന്റെ സുവര്‍ണ്ണകാലം. 1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗ്ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങള്‍ ബാബുരാജിന്റെ പ്രശസ്തിയെ വാനോളമുയര്‍ത്തി. സിനിമയിലെ “താമസമെന്തേ വരുവാന്‍”…. വാസന്ത പഞ്ചമിനാളില്‍, പൊട്ടാത്ത പൊന്നിന്‍ കിനാവു കൊണ്ടൊരു, അറബിക്കടലൊരു മണവാളന്‍, ഏകാന്തതയുടെ അപാരതീരം തുടങ്ങിയ ഗാനങ്ങളെല്ലാം തന്നെ പുതു തലമുറയും മനസ്സില്‍ മൂളി നടക്കുന്നവയാണു. ബാബുരാജിന്റെ ഭൂരിഭാഗം ഗാനങ്ങളും രചിച്ചത് പി ഭാസ്‌കരന്‍ മാഷ് ആയിരുന്നു. എങ്കിലും വയലാര്‍, ഒ എന്‍ വി, പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരുമല, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹത്തിനു അവസരം ലഭിച്ചു.പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത് മുഹമ്മദ് റാഫിയെക്കൊണ്ടു പാടിക്കാനായിരുന്നു ബാബുക്ക ആഗ്രഹിച്ചിരുന്നത്. തിരക്കുകള്‍ കാരണം റാഫിയെ യഥാസമയം കിട്ടിയില്ല. ബാബുരാജിന്റെ നടക്കാതെ പോയ ഏക ആഗ്രഹവും ഇത് ആയിരുന്നു.ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ശാഖയെ കേരളീയരുടെ ഹൃദയത്തുടിപ്പാക്കി മാറ്റിയ ഈ സംഗീത മാന്ത്രികന്‍, മുന്നൂറിലധികം ചലച്ചിത്ര ഗാനങ്ങളും നൂറോളം നാടകഗാനങ്ങളും മലയാളിക്കു നല്‍കി.
കുറഞ്ഞ സമയം കൊണ്ട് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സിദ്ധിയുള്ള ബാബുരാജ് ഒന്നൊന്നര മണിക്കൂര്‍ കൊണ്ടു ഒരു സിനിമാപാട്ട് സ്വരപ്പെടുത്തുമായിരുന്നു. പക്ഷാഘാതം മൂലം പാടാനും ഹാര്‍മോണിയം വായിക്കാനും കഴിയാതെ ശാരീരികമായി അവശത അനുഭവിക്കുന്ന കാലത്താണ് തലത്ത് മഹമൂദിന്റെ ആലാപനശൈലി തീര്‍ത്തും ചൂഷണം ചെയ്ത ദ്വീപിലെ കടലേ.. നീലക്കടലേ… എന്ന മനോഹര ഗാനം ബാബുക്ക ചിട്ടപ്പെടുത്തിയത്.
സൃഷ്ടിയിലെ ‘സൃഷ്ടി തന്‍…’ എന്ന യേശുദാസ് പാടിയ രാഗമാലികയാണ് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ സമയം അപഹരിച്ച ഗാനം. മൂന്നു ദിവസം കൊണ്ടാണീ രാഗമാലിക അദ്ദേഹം സ്വരപ്പെടുത്തിയത്. എ വി എം സ്റ്റുഡിയോയിലെ സി തിയേറ്ററില്‍ രാവിലെ ആരംഭിച്ച റിക്കാര്‍ഡിംഗ് രാത്രി പന്ത്രണ്ടു മണിക്കേ അവസാനിച്ചുള്ളൂ. സാധാരണ ഗതിയില്‍ അന്നത്തെ കാലത്ത് നാല് പാട്ട് റിക്കാര്‍ഡിംഗ് ചെയ്യാനുള്ള സമയം. എന്നിട്ടുപോലും ഈ ഗാനം മൂന്നു ഭാഗങ്ങളായാണ് ആലേഖനം ചെയ്തത്. അവസാനം എഡിറ്റിംഗ് ചെയ്തു യോജിപ്പിക്കുകയായിരുന്നു. പുര്യാധനശ്രീ, കല്യാണി കലാവതി എന്നീ വിഖ്യാതരാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിത്താറും ഒരു തംബുരുവും മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. സിത്താര്‍ വായിച്ചത് രവിശങ്കറിന്റെ പ്രധാന ശിഷ്യനായ ജനാര്‍ദ്ദന്‍ റാവു ആയിരുന്നു.
താമസമെന്തേ വരുവാന്‍ എന്ന ഗാനം എവിടെയോ കേട്ട പ്രശസ്തനായ സംഗീത സംവിധായകന്‍ നൗഷാദ് വളരെ വര്‍ഷങ്ങള്‍ക്കുശേഷം യേശുദാസിനെ കണ്ടപ്പോള്‍ ആ ഗാനത്തെ പറ്റിയും അതു സംഗീത സംവിധാനം ചെയ്ത ആളെ പറ്റിയും അന്വേഷിച്ചു. ബാബുക്കയോടൊപ്പം കേരളത്തില്‍ ജനിച്ച ഒരു മലയാളിയായ എനിക്ക് ഹൃദയം നിറയെ അഭിമാനം തോന്നിയ നിമിഷങ്ങളിലൊന്നാണതെന്ന് യേശുദാസ് പറഞ്ഞിരുന്നു.
ബാബുരാജും സംവിധായകന്‍ പവിത്രനും നിലമ്പൂര്‍ ബാലനും നന്നായി മദ്യപിച്ചു തെരുവിലൂടെ വരുമ്പോള്‍ റേഡിയോയില്‍ നിന്നു പാട്ട് ..”മണിമുകിലെ മണിമുകിലെ മാനം മീതെയിതാരുടെ പൊന്നും തോണിയിലേറി”… പാട്ട് കഴിയും വരെ ബാബുക്ക ഒറ്റനില്‍പ്പ്. പിന്നെ പറഞ്ഞു…’ഹായ് ന്താ രാഘവന്റെ സംഗീതം ‘ പവിത്രനും ബാലനും തിരുത്തി …’ബാബുക്ക ഇത് ബാബുക്കയുടെ പാട്ടാ ‘ ബാബുക്ക സമ്മതിക്കുന്നില്ല ….ബോധ്യപ്പെടുത്താന്‍ നന്നേ പണിപ്പെട്ടു അവര്‍…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.