കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡോക്‌ടറായ മകന്റെ വിവാഹം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ചെക്യാട് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കല്ലുകൊത്തിയിൽ അബുബക്കറിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടറായിരുന്ന നവവരന് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ സംഭവം വിവാദമായത്. ജൂലൈ ഒൻപതിനായിരുന്നു വിവാഹം. വിവാഹത്തിന് 200 ഓളം പേരെ പങ്കെടുപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തിൽ. ഖത്തർ ഇൻകാസ് നേതാവും പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ അടുപ്പക്കാരനുമായ ഉസ്മാന്റെ സഹോദരാണ് അബുബക്കർ.
കെ മുരളീധരൻ എം.പി ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് യുഡിഎഫ് നേതാക്കളെല്ലാം വരന് ആശംസ അറിയിക്കാൻ എത്തിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കോഴിക്കോട് നഗരത്തിൽ താമസിക്കുന്നയാൾ കഴിഞ്ഞ വെള്ളിയാഴ്ച്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ചെക്യാട് പഞ്ചായത്തിലെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി വരികയാണ്. വ്യാഴാഴ്ച്ച സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആന്റിജൻ പരിശോധ നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.