കെ.അരവിന്ദ്
കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഓഹരി വിപണി കഴിഞ്ഞ വാരം കടന്നുപോയത്. ഇതിന് പ്രധാനമായും കാരണമായത് മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രിം കോടതിക്ക് മുന്നിലുള്ള ഹര്‍ജിയാണ്. സുപ്രിം കോടതി വ്യാഴാഴ്‌ചയാണ് ഹര്‍ജിയിന്മേല്‍ വാദം കേട്ടത്. അതിന് മുമ്പുള്ള ദിവസങ്ങളില്‍ ബാങ്കിംഗ് ഓഹരികള്‍ ശക്തമായ വില്‍പ്പന സമ്മര്‍ദം നേരിട്ടു. ഇത് മൊത്തം വിപണിയെയും ബാധിച്ചു. അതേ സമയം ഹര്‍ജിയിന്മേലുള്ള വാദം സെപ്‌റ്റംബര്‍ 28ലേക്ക് സുപ്രിം കോടതി മാറ്റിവെച്ച സാഹചര്യത്തില്‍ ബാങ്കിംഗ് ഓഹരികളില്‍ വ്യാഴാഴ്‌ച ആശ്വാസ മുന്നേറ്റം ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പ്പന നേരിട്ട ഓഹരികള്‍ വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമായി ഉയര്‍ന്നു.
മുന്‍വാരത്തെ ക്ലോസിംഗ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വാരം വിപണി നേട്ടത്തിലാണെങ്കിലും കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ആഴ്‌ചയിലൂടനീളം കടന്നുപോയത്. ഒരു ഘട്ടത്തില്‍ നിഫ്‌റ്റി 11,200 പോയിന്റിന് താഴേക്ക് ഇടിയുക വരെ ചെയ്‌തു.അതേ സമയം അവിടെ നിന്ന് ഉയര്‍ന്ന് 11,377 എന്ന നിര്‍ണായകമായ താങ്ങ് നിലവാരത്തിന് മുകളിലേക്ക് എത്താന്‍ വിപണിക്ക് സാധിച്ചു. റിലയന്‍സ് റീട്ടെയിലില്‍ നിക്ഷേപം നടത്താന്‍ ആമസോണിന് ക്ഷണമുണ്ടെന്ന വാര്‍ത്തയും മൊറട്ടോറിയം സംബന്ധിച്ച കേസിലെ വാദം സുപ്രിം കോടതി മാറ്റിവെച്ചതുമാണ് ഈ നിലവാരത്തിലേക്ക് ഉയരാന്‍ വിപണിക്ക് സഹായകമായത്. വെള്ളിയാഴ്‌ച 11,500 പോയിന്റിന് തൊട്ടടുത്തേക്ക് വിപണി ഉയരുകയും ചെയ്‌തു.
11,377 പോയിന്റ് ആയിരിക്കും വിപണിക്കുള്ള ശക്തമായ താങ്ങ് നിലവാരം. വിപണി ഉയരുകയാണെങ്കില്‍ 11,550 പോയിന്റില്‍ ചെറിയ സമ്മര്‍ദമുണ്ട്. ഇത് മറികടന്നാല്‍ 11,800ലാണ് ശക്തമായ സമ്മര്‍ദമുള്ളത്. വിപണി 11,377 പോയിന്റിലെ താങ്ങ് ഭേദിക്കുകയാണെങ്കില്‍ 10,800 ആണ് അടുത്ത ശക്തമായ താങ്ങ് നിലവാരം.
പ്രധാനമായും നാല് കാര്യങ്ങളാണ് വിപണിക്ക് തുടര്‍ന്നുള്ള ഗതിയില്‍ നിര്‍ണായകമായിട്ടുള്ളത്. മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രിം കോടതിക്ക് മുന്നിലുള്ള ഹര്‍ജിയാണ് വിപണി ഏറ്റവും പ്രധാനമായി ഉറ്റുനോക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷം രണ്ടാമത്തെ ഘടകമാണ്. വാക്‌സിന്‍ വികസിപ്പിച്ച യുകെ കമ്പനിയായ അസ്‌ട്രസെനക പരീക്ഷണം നിര്‍ത്തിവെച്ചത് വാക്‌സിന്‍ ലഭ്യമാകാന്‍ വൈകുമോയെന്ന ആശങ്ക സൃഷ്‌ടിച്ചതാണ് മൂന്നാമത്തെ ഘടകം. രാജ്യത്തിന്റെ ധനകമ്മി നികത്താന്‍ റിസര്‍വ് ബാങ്ക് ബോണ്ടുകള്‍ വ്യാപകമായി വാങ്ങുന്ന രീതിയിലേക്ക് തിരിയേണ്ടി വരുമോയെന്ന ആശങ്കയും വിപണിയെ ഭരിക്കുന്നുണ്ട്.
താഴത്തെ നിലയില്‍ വാങ്ങാനുള്ള താല്‍പ്പര്യം നിക്ഷേപകര്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വോള്യം കുറവാണ്. മാര്‍ജിന്‍ ലഭ്യമാകണമെങ്കില്‍ ട്രേഡര്‍മാര്‍ നേരിട്ട് സെക്യൂരിറ്റികള്‍ പണയപ്പെടുത്താന്‍ ശുപാര്‍ശ നല്‍കണമെന്ന വ്യവസ്ഥ നിലവില്‍ വരുന്നതോടെ വോള്യം തീര്‍ത്തും കുറയും. ഈ സ്ഥിതി മാറാന്‍ സമയമെടുക്കുമെന്ന ആശങ്കയും വിപണിയിലുണ്ട്. മുന്നോട്ടു നീങ്ങാന്‍ സാധ്യതയുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് കരുതലോടെ വിപണിയെ സമീപിക്കേണ്ടതുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.