Business

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം ശക്തമാകുന്നു

കെ.അരവിന്ദ്‌

ഒരു നിശ്ചിത റേഞ്ചിനുള്ളില്‍ നിന്നുകൊണ്ട്‌ ഓഹരി വിപണി വ്യാപാരം ചെയ്യുന്നതാണ്‌ ഈയാഴ്‌ച കണ്ടത്‌. 11,377 പോയിന്റില്‍ നിഫ്‌റ്റിക്കുള്ള ശക്തമായ സമ്മര്‍ദം ഭേദിക്കാന്‍ സാധിച്ചില്ല. ചൊവ്വാഴ്‌ച ഈ നിലവാരത്തിന്‌ അടുത്തെത്തിയെങ്കിലും വില്‍പ്പന സമ്മര്‍ദത്തെ തുടര്‍ന്ന്‌ താഴേക്ക്‌ പോയി. അതേ സമയം 11,240 പോയിന്റിന്‌ താഴേക്ക്‌ നിഫ്‌റ്റി ഇടിഞ്ഞതുമില്ല. 100-150 പോയിന്റിന്‌ അപ്പുറത്തേക്ക്‌ വ്യതിയാനം ഇല്ലാത്ത വിധം കടുത്ത റേഞ്ചിനുള്ളില്‍ നിന്നുകൊണ്ടാണ്‌ നിഫ്‌റ്റി വ്യാപാരം ചെയ്‌തത്‌. അതേ സമയം ഈ റേഞ്ചിനുള്ളില്‍ തന്നെ കടുത്ത ചാഞ്ചാട്ടമാണ്‌ കണ്ടത്‌.

മുന്‍ വാരങ്ങളില്‍ വിപണിയെ മുന്നോട്ടേക്ക്‌ നയിച്ച ഓഹരികള്‍ ആയിരുന്നില്ല ഈയാഴ്‌ച വിപണിയെ സ്വാധീനിച്ചത്‌. കഴിഞ്ഞ വാരം സ്വകാര്യ ബാങ്കുകളും റിലയന്‍സ്‌ ഇന്റസ്‌ട്രീസുമാണ്‌ വിപണിയിലെ മുന്നേറ്റത്തെ നയിച്ചത്‌. അതേ സമയം ഈയാഴ്‌ച റിലയന്‍സ്‌ ഒരു റേഞ്ചിനുള്ളില്‍ വ്യാപാരം ചെയ്യുന്നതാണ്‌ കണ്ടത്‌. സ്വകാര്യ ബാങ്കുകളുടെ ഓഹരികളില്‍ വില്‍പ്പന ദൃശ്യമാവുകയും ചെയ്‌തു. അതേ സമയം പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. എല്‍&ടിയിലും മുന്നേറ്റം ദൃശ്യമായി. നേരത്തെ വിപണിയിലുണ്ടായ മുന്നേറ്റത്തില്‍ കാര്യമായി പങ്കാളിത്തമില്ലാതിരുന്ന ഓഹരിയാണ്‌ എല്‍&ടി.

കോവിഡ്‌ സംബന്ധിച്ച വാര്‍ത്തകളോട്‌ കാര്യമായ പ്രതികരണം വിപണിയിലുണ്ടായില്ല. റഷ്യ വാക്‌സിന്‌ അംഗീകാരം നല്‍കിയെന്ന വാര്‍ത്ത ഒരു ദിവസം മാത്രമാണ്‌ വിപണിയില്‍ ചലനമുണ്ടാക്കിയത്‌. കോവിഡ്‌ രോഗികളുടെ എണ്ണം കൂടുന്നതു സംബന്ധിച്ച വാര്‍ത്തകളും വിപണി അവഗണിച്ചു. റിസര്‍വ്‌ ബാങ്ക്‌ കഴിഞ്ഞയാഴ്‌ച നടത്തിയ പ്രഖ്യാപനങ്ങളുടെ അലയൊലികള്‍ ഈയാഴ്‌ ച തുടര്‍ന്നതുമില്ല.

നിശ്ചിത റേഞ്ചിനുള്ളില്‍ നിന്നു കൊണ്ടു തന്നെയായിരിക്കും അടുത്തയാഴ്‌ചയും വിപണി നീങ്ങുകയെന്നാണ്‌ കരുതുന്നത്‌. 11,,377 ലാണ്‌ നിഫ്‌റ്റിയുടെ സമ്മര്‍ദം. അത്‌ ഭേദിച്ചാല്‍ 11,550ല്‍ ആണ്‌ അടുത്ത സമ്മര്‍ദമുള്ളത്‌. 11,000ലാണ്‌ താങ്ങുള്ളത്‌. അത്‌ ഭേദിച്ച്‌ താഴേക്കു പോയാല്‍ അടുത്ത താങ്ങ്‌ 10,800ലാണ്‌. 11,000നും 11,377നും ഇടയില്‍ അടുത്തയാഴ്‌ചയും വ്യാപാരം ചെയ്യാനാണ്‌ സാധ്യത. ഈ റേഞ്ച്‌ ഭേദിക്കണമെങ്കില്‍ എന്തെങ്കിലും സുപ്രധാന സംഭവങ്ങളുണ്ടാകണം. ധനലഭ്യത നിലനില്‍ക്കുന്നതാണ്‌ വിപണിയെ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്‌. ചാഞ്ചാട്ടം അടുത്തയാഴ്‌ചയിലും തുടരാനാണ്‌ സാധ്യത.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.