ബ്യൂണസ്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മൃതദേഹം സൂക്ഷിക്കണമെന്ന് അര്‍ജന്റീനിയന്‍ കോടതി. പിതൃത്വവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നതിനാല്‍ മറഡോണയുടെ ഡിഎന്‍എ സാമ്പിളുകള്‍ പരിശഷോധിക്കാനാണ് മൃതദേഹം സൂക്ഷിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. മറഡോണ തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് 25 കാരിയായ മഗാല ഗില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റ അമ്മ വിളിച്ച് മറഡോണയാണ് അച്ഛനെന്ന് പറഞ്ഞുവെന്നാണ് മഗാലി ഗില്‍ അവകാശപ്പെടുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലും തന്റെ അച്ഛന്‍ മറഡോണയാണോ എന്നറിയാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്നും ഗില്‍ പറയുന്നുണ്ട്.
മറഡോണയക്ക് ഒരു വിവാഹത്തില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളുണ്ട്. ഡിവോഴ്സിന് ശേഷം ആറ് കുട്ടുകളുടെ കൂടി പിതൃത്വം കൂടി മറഡോണ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതില്‍ മഗാലി ഗില്‍ ഉള്‍പ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് അവര്‍ കോടതിയില്‍ പരാതിപ്പെട്ടത്. നവംബര്‍ 25നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മറഡോണ അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗം ഫുട്‌ബോള്‍ ലോകത്തിന് തീരാ നഷ്ടമാണ് സമ്മാനിച്ചത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.