Kerala

മലബാര്‍ സിമന്റ്‌സ് ലാഭത്തിലേക്ക്

 

തരുവനന്തപുരം: പ്രവര്‍ത്തനം കുറഞ്ഞ് നഷ്ടക്കണക്കുകള്‍ മാത്രം പറഞ്ഞിരുന്ന പാലക്കാട്ടെ പൊതുമേഖലാ വ്യവസായ സ്ഥാപനം മലബാര്‍ സിമന്റ്‌സ് ലാഭത്തില്‍. 1.2 കോടി ലാഭം നേടിയ സ്ഥാപനം 6 കോടിയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചു. ആഗസ്റ്റില്‍ 3 കോടി പ്രവര്‍ത്തന ലാഭം നേടിയിരുന്നു. സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും നിരന്തരമായ ഇടപെടലുകളാണ് മലബാര്‍ സിമന്റ്‌സിനെ ലാഭത്തിലേക്ക് നയിച്ചത്.

രാസവ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മാനേജിങ്ങ് ഡയറക്ടറെ നിയമിച്ചത് കമ്പനിയുടെ കുതിപ്പിന് വഴിയൊരുക്കി. പ്ലാന്റില്‍ സംഭവിച്ചിരുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിന് പ്രത്യേകം ടീമിനെ നിയോഗിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ പരിഹരിക്കുന്നതിന് ഈ സംഘം സജ്ജമായി. ഇതോടെ ചെറിയ കേടുപാടുകള്‍ മൂലം പ്ലാന്റ് അടച്ചിടേണ്ടി വന്നിരുന്ന പ്രശ്‌നത്തിന് പരിഹാരമായി. സ്റ്റോപ്പേജില്ലാതെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ 100ശതമാനം ഉല്‍പാദനമുണ്ടായി.

വിപണിയിലും സജീവമായ ഇടപെടലുകള്‍ നടത്തി. മാര്‍ക്കറ്റിങ്ങ് വിങ്ങിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. സംസ്ഥാന വിപണിയില്‍ മലബാര്‍ സിമന്റ്‌സിന്റെ ഉപയോഗം 6 ശതമാനമായി ഉയര്‍ന്നു. നേരത്തെ 2 ശതമാനം മാത്രമായിരുന്നു ഇത്.

വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നേരിട്ട് സ്ഥാപനത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കൃത്യമായ ഇടവേളകളില്‍ ഉന്നതതല യോഗം വിളിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഒപ്പം തൊഴിലാളി യൂണിയനുകളോടും ചര്‍ച്ചകള്‍ നടത്തി. മന്ത്രിയുടെ നിര്‍ദേശപ്രകാരം പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ്ങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) കാര്യക്ഷമമായി ഇടപെട്ടു. എല്ലാ മാസവും റിവ്യൂമീറ്റിംഗും നടത്തി. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന സര്‍ക്കാര്‍ നയം പൊതുമേഖലാ സ്ഥാപനങ്ങളെ ഉയരങ്ങളിലേക്ക് നയിക്കുകയാണ്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.