കെ.അരവിന്ദ്
ലോകത്തെ നൂറോളം രാജ്യങ്ങളിലായി സാന്നിധ്യമുള്ള മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡില്‍ രണ്ട് ലക്ഷത്തിലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. മഹീന്ദ്ര ഗ്രൂപ്പ് 20 പ്രധാന വ്യവസായങ്ങളിലായാണ് വ്യാപരിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ മഹീന്ദ്ര & മഹീന്ദ്രയുടെ വരുമാനം പ്രധാനമായും വാഹനങ്ങളുടെയും കാര്‍ഷിക ഉപകരണങ്ങളുടെയും നിര്‍മാണത്തില്‍ നിന്നാണ്. ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ നിര്‍മാണ കമ്പനിയാണ് മഹീന്ദ്ര. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനികളിലൊന്നായ മഹീന്ദ്രയ്ക്ക് യൂട്ടിലിറ്റി വെഹിക്കിള്‍ വിപണിയില്‍ 55 ശതമാനം വിപണി പങ്കാളിത്തമാണുള്ളത്. മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (റൂറല്‍ ഫിനാന്‍സ്), ടെക് മഹീന്ദ്ര (ഐടി), മഹീന്ദ്ര ലൈഫ് സ്പെയ്സ് ഡെവലപ്പേഴ്സ് (റിയല്‍ എസ്റ്റേറ്റ്) എന്നിവയാണ് പ്രധാന സബ്സിഡറി കമ്പനികള്‍.
ഏറ്റെടുക്കലുകളിലൂടെ ഉല്‍പ്പന്ന വൈവിധ്യം കൊണ്ടുവന്നത് കമ്പനിയുടെ വളര്‍ച്ചക്ക് സഹായകമായിട്ടുണ്ട്. ഈ വൈവിധ്യം ഭാവിയില്‍ കമ്പനിക്ക് ഏറെ ഗുണകരമാകും. ലോകത്ത് ബദല്‍ ഊര്‍ജം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് രേവ ഇലക്‌ട്രോണിക്സിനെ മഹീന്ദ്ര & മഹീന്ദ്ര ഏറ്റെടുത്തത്. വളര്‍ന്നുവരുന്ന വിപണികളില്‍ എസ്യുവി കാറുകളുടെ വില്‍പ്പനയില്‍ വലിയ വളര്‍ച്ചയുണ്ടാവുന്ന സാഹചര്യത്തിലാണ് മഹീന്ദ്ര & മഹീന്ദ്ര സാന്യോംഗ് മോട്ടോഴ്സിനെ ഏറ്റെടുത്തത്. ഇത് മഹീന്ദ്ര & മഹീന്ദ്രക്ക് ഏറെ ഗുണകരമായി.
ഈ വര്‍ഷം മികച്ച മഴ ലഭിച്ചതും ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനം മെച്ചപ്പെടുന്നതും മഹീന്ദ്ര & മഹീന്ദ്ര ഗുണകരമാകും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മിനിമം താങ്ങുവില വര്‍ധിപ്പിക്കുന്നത് കൂടുതല്‍ ട്രാക്ടറുകളുടെ വില്‍പ്പനക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില്‍പ്പന വ്യാപ്തം വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതിലാണ് കമ്പനി ശ്രദ്ധയര്‍പ്പിച്ചിരിക്കുന്നത്. ഓട്ടോമൊബൈല്‍ മേഖലയിലെയും ഫാം എക്വിപ്മെന്റ് മേഖലയിലെയും ഡിമാന്റ് വര്‍ധിച്ചതിന് അനുസരിച്ച് ഉല്‍പ്പാദനവും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. എസ് യു വി, യു വി വിഭാഗങ്ങളിലെ വാഹനങ്ങളുടെ വില്‍പ്പനയും മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.
മികച്ച വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഈ ഓഹരി ഈ വര്‍ഷം നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്. ഓട്ടോമൊബൈല്‍ മേഖലയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ദീര്‍ഘകാല ലക്ഷ്യത്തോടെ പലപ്പോഴായി വാങ്ങാവുന്ന ഓഹരിയാണ് മഹീന്ദ്ര & മഹീന്ദ്ര.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.