മുംബൈ: മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി അസ്ലം ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാര്‍ നാലായി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മുംബൈയില്‍ മാത്രം ഇന്നലെ 1,046 പേര്‍ക്കാണ് രോഗം. 64 പേര്‍ മരിച്ചു. ഇതുവരെ 1,01,224 പേരാണ് രോഗബാധിതര്‍. 5,711 പേര്‍ മരിച്ചു. 23,828 സജീവ കേസുകളാണ് ഉള്ളത്. നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങിയവര്‍ നാനാവതി ഹോസ്പിറ്റലില്‍ കോവിഡ് ചികിത്സയിലാണ്.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റദിവസം 40000ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 3,90,459 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം 7 ലക്ഷം കടന്നു. 7,00,087 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്. ഇന്നലെ 9,518 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. 258പേരാണ് മരിച്ചത്.
രോഗമുക്തരായി 3906 പേര്‍ ആശുപത്രി വിട്ടു. ആകെ രോഗബാധിതരുടെ എണ്ണം 3,14,455ആയി. ഇതുവരെ രോഗമുക്തരായത് 1,69,569 പേരാണ്. മരിച്ചവര്‍ 11,854 ആയി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.