മുംബൈ: ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. ഇനിമുതല്‍ ടീഷര്‍ട്ട്, ജീന്‍സ്, വള്ളി ചെരുപ്പ് എന്നിവ ധരിച്ച് ഓഫീസുകളില്‍ എത്താന്‍ പാടില്ല. കൂടാതെ ആഴ്ചയില്‍ ഒരിക്കല്‍ ഖാദി വസ്ത്രം ധരിക്കണമെന്നും നിര്‍ദേശമുണ്ട്.
ജീവനക്കാരുടെ വസ്ത്രധാരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇങ്ങനെ പറയുന്നത്. ഉദ്യോഗസ്ഥര്‍ക്ക് അനുചിതമെന്ന് കരുതുന്ന രീതിയിലാണ് അവര്‍ വസ്ത്രം ധരിക്കുന്നത്, എന്നാല്‍ ഇത് സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ച് ജനങ്ങളുടെ മനസ്സില്‍ ഒരു നിഷേധാത്മക മതിപ്പ് സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവില്‍ പറയുന്നത്.
സ്ത്രീകള്‍ സാരി, സല്‍വാര്‍, ചുരിദാര്‍, കുര്‍ത്ത എന്നിവയാണ് ധരിക്കേണ്ടത്. ആവശ്യമെങ്കില്‍ ദുപ്പട്ടയും ധരിക്കണമെന്നും ഉത്തരവിലുണ്ട്. പാന്റും ഷര്‍ട്ടുമായിരിക്കണം പുരുഷന്മാരുടെ വേഷം. കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങളും വിചിത്രമായ എംബ്രോയിഡറി പാറ്റേണുകളോ ചിത്രങ്ങളോ ഉള്ള വേഷങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് ജീവനക്കാര്‍ വിട്ടുനില്‍ക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇതിനൊപ്പം ജീവനക്കാര്‍ ഇടുന്ന ചെരുപ്പിലും ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്. ജീവനക്കാര്‍ക്ക് ചെരുപ്പോ ഷൂസോ ധരിക്കാം. എന്നാല്‍ ഒരു കാരണവശാലും വള്ളിച്ചെരുപ്പ് ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.