സിഗ്നലുകളിലും വഴിയോരങ്ങളിലും കൊച്ചു കൊച്ചു സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്ന രാജസ്ഥാനി സ്ത്രീകള്‍ കൊച്ചി നഗരത്തിന്റെ സ്ഥിരം കാഴ്ചയാണ്. ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് നേരെ സാധനങ്ങളുമായി എത്തുന്ന ഇവര്‍ക്കു നേരെ മുഖം തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. നാടോടികള്‍ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ പെട്ടെന്ന് ഒരു ദിവസം സെലിബ്രിറ്റി ലുക്കില്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് ചിന്തിച്ചിട്ടുണ്ടോ.
എന്നാല്‍ ഇത്തരത്തിലുളള വ്യത്യസ്തമാര്‍ന്ന പ്രമേയമായ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പി. പൊരിവെയിലേറ്റ മുഖത്ത് മേക്കപ്പ് ഒക്കെ ചെയ്ത് വര്‍ണാഭമായ വസ്ത്രങ്ങള്‍ അണിയിപ്പിച്ച് ഒരു രാജസ്ഥാനി യുവതിയെ തന്റെ മോഡലാക്കിയിരിക്കുകയാണ് മഹാദേവന്‍ തമ്പി. മഹാദേവന്‍ തമ്പി പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
കൃത്യമായ ഒരു മേക്ക് ഓവര്‍ നടത്തി ഫോട്ടോഷൂട്ട് നടത്തണമെന്ന ആശയമാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. മേക്കോവര്‍ എന്നതിലുപരി അവരുടെ സൗന്ദര്യത്തെ പുറത്തു കൊണ്ടുവരാനാണ് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് പ്രഭിന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറയുകയുണ്ടായി. ഗെറ്റ് ക്ലാപ്പിന് വേണ്ടി ഒരുക്കിയ ഫോട്ടോഷൂട്ടിന് വസ്ത്രാലങ്കാരം ചെയ്തത് അയനാ ഡിസൈന്‍സ് ആണ്. ബബിത ബഷീറാണ് സ്റ്റൈല്‍ ഒരുക്കിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.