Web Desk
ഭോപ്പാള്‍: മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ്സ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം എത്തിയവരെ ഉള്‍ക്കൊള്ളിച്ചാണ് മന്ത്രിസഭ വികസിപ്പിച്ചത്. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം എത്തിയ 12 എംഎല്‍എമാരുള്‍പ്പെടെ മൊത്തം 28 എംഎല്‍എമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. 20 മന്ത്രിമാരും 8 സഹമന്ത്രിമാരുമാണ് മധ്യപ്രദേശ് മന്ത്രിസഭയില്‍ അധികാരമേറ്റത്. ശിവരാജ് സിങ് അധികാരത്തിലേറി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.
ഡല്‍ഹിയില്‍ രണ്ട് ദിവസങ്ങളായി കേന്ദ്ര നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിസഭാ വികസനത്തില്‍ അന്തിമ തീരുമാനമുണ്ടായത്. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന പല ബിജെപി നേതാക്കളെയും ഒഴിവാക്കി കൊണ്ടാണ് സിന്ധ്യക്കൊപ്പം വന്നവര്‍ക്ക് മുന്‍ഗണന നല്‍കിയത്. അതുകൊണ്ട് തന്നെ ബിജെപി എംഎല്‍എ മാര്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ്സ് പാര്‍ട്ടി വിട്ട് ബിജെപിയി ല്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ്സ് സര്‍ക്കാരിന് ഭരണം നഷ്ടമായത്. സിന്ധ്യ പാര്‍ട്ടി വിട്ടതോടെ അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എ മാരും രാജിവെച്ചതോടെ മധ്യപ്രദേശ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ താഴെവീഴുകയാണുണ്ടായത്. ഇതോടെയാണ് ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്.
ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരിയും ബിജെപി എംഎല്‍എ യുമായ യശോധര രാജെ സിന്ധ്യയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ചികിത്സയിലായതിനാല്‍ അദ്ദേഹത്തിന്റെ അധിക ചുമതല വഹിക്കുന്ന യുപി ഗവര്‍ണര്‍സ ആനന്ദി ബെന്‍ പട്ടേലാണ് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാവിലെ 11 മണിയ്ക്ക് മധ്യപ്രദേശ് രാജ്ഭവനില്‍ വെച്ചായിരുന്നു ചടങ്ങ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.