Web Desk
കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക കമ്മീഷന്‍ രൂപീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് കമ്മീഷന്‍ രൂപീകരിക്കുന്നത്. മധ്യപ്രദേശ് സ്റ്റേറ്റ് മൈഗ്രന്‍റ് ലേബര്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിനായി സംസ്ഥാന തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായുളള സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കമ്മീഷന്‍ അതിന്റെ നിര്‍ദ്ശങ്ങളും ശുപാര്‍ശങ്ങളും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.
ഒരു കുടിയേറ്റ തൊഴിലാളികള്‍ക്ക് ഇവിടെ സുഖപ്രദമായ അന്തരീക്ഷം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാല്‍ അവര്‍ക്ക് ഉപജീവനത്തിനായി സംസ്ഥാനത്തിന് പുറത്ത് പോകേണ്ടതില്ല. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നില ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ കമ്മീഷന്‍ അവതരിപ്പിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശില്‍ താമസിക്കുന്നവരും മറ്റ് സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മധ്യപ്രദേശ് സംസ്ഥാനക്കാരും മാര്‍ച്ച ഒന്ന് മുതല്‍ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവരുമായ തൊഴിലാളികളെയും ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തും. കമ്മീഷന്‍ ചെയര്‍മാനെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കും. രണ്ട് വര്‍ഷമായിരിക്കും കമ്മീഷന്‍റെ കാലാവധി.