ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ട് മുന്നേറുന്ന കോവിഡ് മഹാമാരിക്ക് മുന്നേ കേരള ജനത പോരാടി അതിജീവിച്ച മഹാമാരിയിരുന്നു നിപ. ഈ കോവിഡ് രോഗകാലത്ത് നിപ പോരാട്ട കാലത്തിന്റെ അനുഭവം പുസതക രൂപത്തിലെത്തില്‍ കേരള ജനതക്ക് മുന്നിലെത്തുകാണ്. പത്രപ്രവര്‍ത്തകയായ എം. ജഷീന രചിച്ച ‘നിപാ :സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ എന്ന പുസ്തകം പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം ചെയ്തത്. പേരക്ക ബുക്ക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ചെറുത്തു നില്പിന്റെ പാഠങ്ങള്‍ പഠിപ്പിച്ച ‘നിപാ’ എന്ന രോഗകാലത്തെ ചരിത്രത്തോട് ചേര്‍ത്തു വെക്കുകയാണ് പത്രപ്രവര്‍ത്തകയായ എം. ജഷീന രചിച്ച ‘നിപാ :സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ എന്ന പുസ്തകമെന്ന് അദ്ദേഹം കുറിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍,ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നിപാ വന്ന് മരിച്ചവരുടെ കുടുംബം, അതിജീവിച്ചവര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഇങ്ങനെ കുറേ പേരുടെ അനുഭവ കഥകളിലൂടെയാണ് എം. ജഷീന കടന്നു പോകുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കോവിഡ് എന്ന മഹാമാരിയ്ക്ക് മുന്നേ മലയാളിയെ ഭീതിയിലാഴ്ത്തിയ, ചെറുത്തു നില്പിന്റെ പാഠങ്ങള്‍ പഠിപ്പിച്ച ‘നിപാ’ എന്ന രോഗകാലത്തെ ചരിത്രത്തോട് ചേര്‍ത്തു വയ്ക്കുകയാണ് പത്രപ്രവര്‍ത്തകയായ എം. ജഷീന രചിച്ച് പേരക്ക ബുക്ക്‌സ് പ്രസിദ്ധീകരിച്ച നിപാ :സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ എന്ന പുസ്തകം.
രോഗപ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുതല്‍ ഡോക്ടര്‍മാര്‍, കലക്ടര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, രോഗമുക്തര്‍, നാട്ടുകാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ആ മഹാമാരിയെ പ്രതിരോധിച്ചവരും അതിജീവിച്ചവരുമായ 16 വ്യക്തികളിലൂടെ, അവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ് മലയാളി പിന്നിട്ട ‘നിപാ’കാലത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്. ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രവഴിയിലെ സുപ്രധാനവും അനിവാര്യവുമായ രേഖപ്പെടുത്തല്‍ കൂടിയായ ഈ പുസ്തകം ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകാശനം ചെയ്യുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.