Categories: KeralaNews

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിഷ്‌ക്കരണം ജൂലൈ പത്തിനകം പൂര്‍ത്തിയാക്കണം

Web Desk

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിഷ്‌ക്കരിച്ച് ജൂലൈ പത്തിനകം ജില്ലാ ആസൂത്രണ സമിതികളുടെ അംഗീകാരം വാങ്ങണം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉള്‍പ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് വിഹിതം പുന:ക്രമീകരിച്ചതിനാലും കോവിഡ് മാഹാമരിയുടെ പശ്ചാത്തലത്തില്‍ ഏറ്റെടുക്കേണ്ടി വന്ന അടിയന്തര പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമാകേണ്ടതിനാലുമാണ് പദ്ധതി പരിഷ്‌ക്കരണം ആവശ്യമായി വന്നത്.

ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വികസന ഫണ്ട് വിഹിതം പുന: ക്രമീകരിച്ചതിനെ തുടര്‍ന്ന്, ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും പൊതുവിഭാഗം ഫണ്ടിലെ സാധാരണ വിഹിതത്തിലും ധനകാര്യ കമ്മീഷന്‍ ഗ്രാന്റിലും മാറ്റമുണ്ടായിട്ടുണ്ട്. അതോടൊപ്പം ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് പുതുതായി അനുവദിക്കുകയും ചെയ്തതിനാല്‍ ഈ സ്ഥാപനങ്ങളുടെ സാധാരണ വിഹിതത്തിലും മാറ്റമുണ്ടായി. ഈ മാറ്റങ്ങള്‍ക്ക് അനുസൃതമായി വേണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി പരിഷ്‌ക്കരിക്കേണ്ടത്.

ഇതോടൊപ്പം കോവിഡ് പശ്ചാത്തലത്തില്‍ ഓരോ പ്രദേശത്തും ഏറ്റെടുത്ത അടിയന്തര പ്രോജക്ടുകളും ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ പ്രോജക്ടുകളും ഓരോ വിഭാഗത്തിലും ലഭ്യമാകാവുന്ന ആകെ വിഹിതത്തിനുള്ളില്‍ പരിമിതപ്പെടുത്തി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

വാര്‍ഷിക പദ്ധതി പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി നിര്‍വഹണം ആരംഭിക്കാത്ത പ്രോജക്ടുകള്‍ ഉപക്ഷിക്കുകയോ പ്രോജക്ടുകളുടെ അടങ്കല്‍ തുകയില്‍ മാറ്റം വരുത്തുകയോ ആവശ്യമെങ്കില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാവുന്നതുമാണ്. കൂടാതെ വികസന ഫണ്ട്, മെയിന്‍റനന്‍സ് ഫണ്ട് ഇനങ്ങളില്‍ ഉള്‍പ്പെടുത്തിയ ഒരു പ്രോജക്ട് മറ്റൊരു വിഭാഗത്തിലേക്ക്, മാര്‍ഗ്ഗരേഖ അനുസരിച്ച് മാറ്റി ഉള്‍പ്പെടുത്താവുന്നതുമാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.