ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ബി.ജെ.പി കേന്ദ്ര നേതൃത്വം ചെലവിട്ടത് 325.45 കോടി രൂപ. ദേശാഭിമാനിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍, കേബിള്‍ മാധ്യമങ്ങള്‍ക്കും കൂട്ട എസ്.എം.എസ് അയക്കാന്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്കും വന്‍തുകയാണ് നല്‍കിയതെന്ന് ദേശാഭിമാനി പറയുന്നു.
ഡല്‍ഹി കേന്ദ്രമായ സ്വകാര്യ പരസ്യ ഏജന്‍സി വഴിമാത്രം മാധ്യമങ്ങളില്‍ 198 കോടി രൂപയുടെ പരസ്യം നല്‍കി. മാധ്യമങ്ങള്‍ക്ക് നേരിട്ടും പരസ്യത്തിന്റെ പണം കൈമാറി. ഏഷ്യാനെറ്റ് ന്യൂസിന് 33.86 ലക്ഷം രൂപയും മലയാള മനോരമയ്ക്ക് 5.90 ലക്ഷം രൂപയും നല്‍കി. കേരളത്തിലടക്കം കൂട്ട എസ്എംഎസുകള്‍ അയക്കാനും കംപ്യൂട്ടര്‍ നിയന്ത്രിത സംവിധാനത്തില്‍ വോട്ടര്‍മാരെ വിളിക്കാനും എയര്‍ടെല്‍ വഴി കോടിക്കണക്കിനു രൂപ ചെലവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിജിറ്റല്‍ സംവിധാനത്തില്‍ ബി.ജെ.പിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നമോ ടിവിക്ക് കൊടുത്ത പണത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വാര്‍ത്താവിതരണ മന്ത്രാലയത്തില്‍നിന്ന് ലൈസന്‍സ് എടുക്കാതെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. ബി.ജെ.പി വാടകയ്ക്ക് എടുത്ത ഡിജിറ്റല്‍ സംവിധാനമാണ് നമോ ടിവിയെന്നാണ് കേന്ദ്രസര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിച്ചിരിക്കുന്നതെന്നും ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.