Kerala

ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഒഴിവാക്കുക; ജനങ്ങളെ ജീവിക്കാന്‍ വിടുക

ഡോ.സലിം കുമാര്‍, വൈറ്റില
9061046782

ഒരു ടാക്‌സി ഡ്രൈവര്‍ അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ വന്നു. സ്വന്തം കുടുംബത്തോടൊപ്പം വിധവയായ സഹോദരിയേയും മക്കളേയും പോറ്റണം. മാതാവ് നിത്യ രോഗിയും. കൂടെ സഹോദരി സന്താനങ്ങള്‍ക്കും മരുന്നു വാങ്ങി. പോക്കറ്റിലേക്ക് കൈ പോകുന്ന രീതി കണ്ടപ്പോള്‍ അയാളെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ട് ഉണ്ടെങ്കില്‍ മാത്രം കാശ് തന്നാല്‍ മതി, കോവിഡ് കാലം കഴിഞ്ഞിട്ട് കണക്ക് പറയാം എന്ന് പറഞ്ഞു. പോക്കറ്റിലേക്ക് നീണ്ട കൈ കൊണ്ട് പെട്ടന്ന് മുഖം പൊത്തി അല്‍പ്പനേരമിരുന്നു. കൈ പിന്‍ വലിച്ചപ്പോള്‍ ഗ്ലാസ് കമഴ്ത്തിയതുപോലെ കണ്ണുനീര്‍ പുറത്തുചാടി. എന്റെ വീട്ടുകാര്‍ കാണാത്തത് സാറ് കണ്ടു എന്ന് ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് മരവിച്ച് യാത്ര പോലും പറയാതെ ഇറങ്ങിപ്പോയി.

സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഈ കോവിഡ് കാലത്ത് അനുഭവിക്കുന്ന അവസ്ഥയാണിത്. ഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണ്. അതിനിടയില്‍ ഇടിത്തീ പോലെയുള്ള ലോക്ക് ഡൗണും കണ്ടെയ്ന്റ് മെന്റാക്കലും കൊണ്ട് ജനങ്ങള്‍ വലയുകയാണ്. ഹോട്ടലുകാര്‍, ബസുകാര്‍, നിര്‍മ്മാണ തൊഴിലാളികള്‍ എന്നിങ്ങനെ ലിസ്റ്റ് നീളുകയാണ്. ബസ്സില്ലാത്തതിനാല്‍ ജോലിക്കു പോകുവാനാവാത്ത സ്ത്രീകള്‍, വള്ളവും ബോട്ടും ഇറക്കാനാവാത്ത മത്സ്യത്തൊഴിലാളികള്‍ ഇക്കൂട്ടരൊക്കെ കാലിയായ പോക്കറ്റുമായി വിഷമിക്കുകയാണ്. കൊട്ടിയടയ്ക്കാന്‍ ഉത്തരവിടുന്നവര്‍ പകുതി ജോലിയും മുഴുവന്‍ ശമ്പളവും വാങ്ങുകയും ചെയ്യുമ്പോള്‍ ബന്ധിക്കപ്പെടുന്നവര്‍ നരകിക്കുകയുമാണ്.അതിനാല്‍, എത്രയും പെട്ടന്ന് ഈ ലോക്ക്ഡൗണും കണ്ടെയ്ന്‍മെന്റും പിന്‍വലിക്കുക. ഇതൊക്കെ ഉണ്ടായിട്ടും പ്രയോജനമൊന്നും ഇല്ലെങ്കില്‍ പിന്നെന്തിന് തുടരണം? ചികിത്സിക്കാന്‍ മരുന്ന് കയ്യിലില്ലാത്തവര്‍ പറയുന്ന ഫലിക്കാത്ത നിര്‍ദ്ദേശങ്ങള്‍ എന്തിന് അനുസരിക്കണം.?

ഇത്രയും പറഞ്ഞു കഴിയുമ്പോള്‍ ഇതെഴുതുന്നയാളിന്റെ സമനിലയ്ക്ക് വല്ല തകരാറും ഉണ്ടോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. സ്വീഡനില്‍ ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് പടരുകയും രണ്ടായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പടുത്തിയില്ല. കേരളം പോലെ ഇതര ചികിത്സാ സമ്പദായങ്ങള്‍ അവിടെ സാധാരണമല്ല. എന്നിട്ടും അവര്‍ അടച്ചു പൂട്ടിയില്ല. പെട്ടന്നു തന്നെ അവിടെ കോവിഡ് ഒരു ഭീഷണിയല്ലാതായി.

മാസ്‌ക് വയ്ക്കാന്‍ ആവശ്യപ്പെടുന്നത് പൗരാവകാശ ലംഘനമാകുന്ന അയര്‍ലണ്ടിലും ലോക്ക് ഡൗണില്ലാത്തത് വേഗത്തില്‍ ഫലം ചെയ്തു. ജപ്പാന്‍ ജനസാന്ദ്രത വളരേ കൂടുതലുണ്ടായിട്ടും ഇവിടത്തെപ്പോലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ജപ്പാനും കോവിഡ് ഭീഷണിയില്‍ നിന്നും മോചനം നേടി.

യുഎഇ യില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗം നിയന്ത്രണ വിധേയമായി തുടങ്ങി.എന്തിന് നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അവര്‍ മെട്രോ മാത്രമേ നിറുത്തി വച്ചിട്ടുള്ളൂ. ലോക്ഡൗണുകള്‍ ഉപേക്ഷിച്ചു. ഡല്‍ഹി ഇപ്പോള്‍ സാധാരണ നിലയിലേക്ക് വന്നുതുടങ്ങി.  രോഗഭീതി പ്രതിരോധശേഷി കുറയ്ക്കും, രോഗത്തെ ക്ഷണിച്ചു വരുത്തും. മനസ്സില്‍ നിന്ന് രോഗഭയം ഒഴിവാകുമ്പോള്‍ അത് പ്രതിരോധശേഷിയെ തിരിച്ചുപിടിക്കും.

ലോക് ഡൗണിന്റെ ശാസ്ത്രീയത എത്രത്തോളം എന്ന വിഡ്ഢിത്തത്തില്‍ നിന്നാണ് ഇതൊക്കെ ഉണ്ടാകുന്നത്. ഈ സിദ്ധാന്തം ആവിഷ്‌ക്കരിച്ച ലൂയിസ് പാസ്റ്റര്‍ തന്നെ പിന്നീട് തനിക്ക് തെറ്റുപറ്റിയതാണ് എന്ന് ഏറ്റു പറഞ്ഞിരുന്നുവെങ്കിലും ആന്റിബയോട്ടിക് വ്യവസായികള്‍ക്ക് രുചിക്കാത്ത ആ സത്യം ചരിത്രത്തില്‍ മറച്ചു വച്ചു. രോഗാണുവിന് വളരാനുള്ള അനുകൂല സാഹചര്യം ശരീരത്തില്‍ സുജാതമാകലാണ് രോഗം. ഭൗമാന്തരീക്ഷത്തിലോ, കാലാവസ്ഥയിലോ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ മൂലം അതു വരെ നിഷ്‌ക്രിയമായിരുന്ന ചില രോഗാണുക്കള്‍ സക്രിയമാകും. അവയുടെ പ്രവര്‍ത്തനം ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതമാണ് രോഗമായി നമ്മള്‍ക്ക് അനുഭവപ്പെടുന്നത്. ഒരു ഉദാഹരണം പറയാം. ഇപ്പോള്‍ മഴക്കാലമാണ്. വീടുകള്‍ക്ക് മുകളില്‍ പലതരം സസ്യങ്ങള്‍ വളര്‍ന്നു തുടങ്ങിയത് കാണാം. ആരും അവയുടെ വിത്ത് അവിടെ കൊണ്ടുപോയി വിതച്ചതല്ല. വേനല്‍ക്കാലത്ത് അതേ സസ്യങ്ങള്‍ അവിടെ ഉണ്ടായിരുന്നുമില്ല. ടെറസിന്റെ നനവാണ് അവയെ മുളപ്പിച്ചത്. ഈ നനവിനെയാണ് രോഗമെന്ന് നാം പറയേണ്ടത്. കോവിഡ് രോഗാണു ചൈനയില്‍ നിന്ന് ഫ്‌ലൈറ്റ് പിടിച്ചാണ് കേരളത്തിലെത്തിയതെന്നാണ് പരക്കെ വിശ്വസിപ്പിക്കുന്നത്. അബദ്ധമാണ്. ഇവിടെ ഇപ്പോള്‍ത്തന്നെ ഉറവിടമറിയാത്തെ ഒട്ടേറെ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നുമുണ്ട്. അവയുടെ പിന്നിലെ കാരണം ഇതു തന്നെയാണ്.

കഴിഞ്ഞ ഡിസംബര്‍ ജനുവരി മാസം മുതല്‍ ഭൂമിയുടെ അന്തരീക്ഷത്തിലുണ്ടായ എന്തോ ഒരു വ്യത്യാസം മനുഷ്യ ശരീരത്തില്‍ ചെലുത്തിയ സ്വാധീനം മൂലം കോവിഡ് രോഗാണുക്കള്‍ സജീവമായി. ചൈനയില്‍ ആണ് അത് ആദ്യം കണ്ടെത്തിയത് എന്നു മാത്രം. ചൈനയെപ്പോലെ ലോകത്ത് പലയിടത്തും ഇത് സംഭവിച്ചിട്ടുണ്ടാകാം. ഇതുവരെ പറഞ്ഞത് ഇനിയും മനസ്സിലാകാത്തവര്‍ ഒരു ഉദാഹരണം ചിന്തിച്ചാല്‍ മനസ്സിലാകും.

കേരളത്തില്‍ ഓരോ വര്‍ഷവും പശുക്കള്‍ക്ക് വൈറസ് രോഗമായ കുളമ്പ് രോഗം പിടിപെടാറുണ്ട്. ഒരേ സമയം തന്നെ നെടുമങ്ങാടും ഹരിപ്പാടും കിഴക്കമ്പലത്തും താമരശ്ശേരിയിലും ഒക്കെ ഈ വൈറസ് രോഗം വരുന്നത് ഇതേ കാരണത്താലാണ്. അലോപ്പതി വൈദ്യ ശാസ്ത്ര വാദമനുസരിച്ചാണെങ്കില്‍ പശുക്കള്‍ ബൈക്ക് യാത്ര നടത്തുകയോ പറന്നു നടക്കുകയോ ചെയ്യുന്ന ജീവികളായിരിക്കണം.

ഇനി ലോക്ക് ഡൗണും ക്വാറന്റൈനും കണ്ടെയ്ന്റ്‌മെന്റും മൊക്കെ എടുത്തുകളഞ്ഞാല്‍ ഇവിടെ കൂട്ടമരണം നടക്കുകില്ലേ ചൈനയില്‍ ആളുകള്‍ വീണു മരിക്കുന്നത് കണ്ടതല്ലേ എന്ന സംശയം വരാം. അന്ന് ചൈനയില്‍ പകല്‍ താപനില രണ്ട് ഡിഗ്രി മാത്രമായിരുന്നു. സ്വാഭാവിക മായും ശ്വാസകോശം ആദ്യം കേടുവരും. അലോപ്പതിയില്‍ ഇതിന് മരുന്നില്ല എന്ന് തിരിച്ചറിഞ്ഞതുമുതല്‍ അവിടെ മരണം കുറഞ്ഞു. അവര്‍ ചൈനീസ് നാട്ടുമരുന്ന് ഉപയോഗിച്ചായിരുന്നു കോവിഡിനെ നേരിട്ട് വിജയിച്ചത്.

കോവിഡിന് ചികിത്സയില്ലാത്ത വൈദ്യശാസ്ത്രക്കാരും അവരുടെ നിയന്ത്രണത്തിലായ നമ്മുടെ സര്‍ക്കാരും പറഞ്ഞു പ്രചരിപ്പിക്കുന്നതല്ല സത്യം. ഒരേ മുറിയില്‍ അനേകം പേര്‍ ഒരുമിച്ച് കഴിയുന്ന ഗള്‍ഫില്‍ അവര്‍ ഒരു മാറ്റി നിര്‍ത്തലും നടത്താതിരുന്നിട്ടും കൂട്ടമരണങ്ങള്‍ നടക്കുന്നില്ല എന്നോര്‍ക്കണം. അവിടെ വീടുകളില്‍ത്തന്നെ ചില പലവ്യജ്ഞ് ങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിച്ച രോഗികള്‍ക്ക് രോഗം മാറുകയും മറ്റ് കുടുമ്പാംഗങ്ങള്‍ക്ക് പകരാതിരിക്കുകയും ചെയ്ത അനുഭവങ്ങള്‍ എത്രയെങ്കിലുമുണ്ട്. അവര്‍ സാധാരണ വൈറസ് ഫീവര്‍ പോലെയാണിതിനെ കാണുന്നത്.

മാസ്‌ക്കും സാന്നിറ്റൈസറും നില നിര്‍ത്തിക്കൊണ്ടു തന്നെ ലോക്ക് ഡൗണ്‍ ഒഴിവാക്കുമ്പോള്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് സാവധാനം കുറഞ്ഞയളവില്‍ രോഗാണു സംക്രമണം നടക്കും. അത് സമൂഹ വ്യാപനത്തിന് കാരണമാകും.ഈ പ്രക്രിയ നടന്നു തുടങ്ങുമ്പോള്‍ രോഗം വന്ന് മാറുന്നവരുടേയും രോഗാണു സംക്രമണം നടന്നിട്ടും രോഗം പിടിപെടാത്തവരുടേയും എണ്ണം കൂടും. ഇങ്ങനെ വന്നു വന്നു എല്ലാവരിലും വൈറസ്സാന്നിദ്ധ്യമുണ്ടാവുകയും അവരൊക്കെ ഈ രോഗത്തോട് പ്രതിരോധശേഷി നേടുകയും ചെയ്യും. അതോടെ വരും വര്‍ഷങ്ങളില്‍ രോഗത്തിന്റൈ പുനപ്രവേശം ഉണ്ടാവുകയില്ല. അങനെ ഹേഡ് ഇമ്മൂണിറ്റി യിലേക്ക് എത്തിച്ചേരാനാകും ചികിത്സയില്ലാത്തവര്‍ ചെയ്യുന്ന മറ്റൊരു കടുത്ത ദ്രോഹം യാതൊരു രോഗലക്ഷണമില്ലാത്തവരേയും കോവിഡ് പോസിറ്റീവ് ആയതിന്റെ പേരില്‍ തടവിലിടുന്നതാണ്. ഒരാള്‍ പോസിറ്റീവാകുകയും രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിനര്‍ത്ഥം അയാള്‍ ആരോഗ്യവാനും അയാളുടെ ശരീരം രോഗത്തെ തോല്‍പ്പിച്ചു എന്നു കൂടിയാണ്. ഇത്തരം സാധ്യത കൂടി പരിഗണിക്കാതെയുള്ള തടവിലിടല്‍ പൗരാവകാശ ലംഘനം പോലെയാകുന്നു. അറിവുള്ള അലോപ്പതി ഡോകടര്‍മാര്‍ സമ്മതിക്കുന്ന കാര്യമാണ്.

പകരം എന്തു ചെയ്യാം

ഇതിനകം സര്‍ക്കാരിനേക്കാള്‍ മുമ്പേ ജനം തിരിച്ചറിഞ്ഞ ഹോമിയോ പ്രതിരോധ മരുന്ന് എല്ലാവരിലും എത്തിക്കുക.

പരിഹാരമെന്ത്?

കോവിഡ് രോഗികളെ ചികിത്സിക്കാന്‍ മരുന്നുള്ള ഹോമിയോ, ആയുര്‍വേദ, സിദ്ധ, പ്രകൃതി – തുടങ്ങിയ ആയുഷ് ചികിത്സകരെ ഏല്‍പിക്കുക. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ രോഗം വിട്ടൊഴിയും. പ്രതിരോധിക്കാന്‍ കഴിയുന്ന അതേ ഹോമിയോപ്പതിക്കു തന്നെ ചികിത്സിച്ചു മാറ്റാനും കഴിയും. രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതായി തോന്നുന്നവരെ മോഡേണ്‍ മെഡിസിന്‍ ചികിത്സകരെ ഏല്‍പിക്കുക. അടിയന്തിര സാഹചര്യങ്ങള്‍ ചികിത്സിക്കാന്‍ അലോപ്പതി തന്നെയാണല്ലോ ഭേദം. അങ്ങനെ വിവിധ വൈദ്യശാസ്ത്രങ്ങള്‍ ജനനന്മയ്ക്കായി കൈകോര്‍ക്കട്ടെ. അത് സമൂഹത്തിന് ഗുണമേ ചെയ്യൂ.

ഇപ്പോള്‍ത്തന്നെ ജനനന്മ മാത്രം ലക്ഷ്യമാക്കി തമിഴ് നാട്ടിലും ഡല്‍ഹിയിലും ഉള്ള അലോപ്പതി ഡോക്ടര്‍മാര്‍ ഹോമിയോ മരുന്നും വൈറ്റമിന്‍ സിയും ആശുപത്രികളില്‍ കൊടുത്തു തുടങ്ങിയിരിക്കുന്നു. മനുഷ്യസ്‌നേഹികളായ അവര്‍ അവിടങ്ങളില്‍ അങ്ങിനെയൊക്കെ ചെയ്യുമ്പോള്‍ കേരളത്തിലെ അലോപ്പതി സമുഹം ഹോമിയോ മരുന്ന് കഴിക്കുന്നതിനെ വിഷമാണെന്നു പറഞ്ഞ് വിലക്കി തങ്ങള്‍ ജന വിരുദ്ധരാണെന്ന് തെളിയിക്കുകയാണ്. അനാവശ്യമായ ഭയപ്പെടുത്തലുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പതിവാണ്. രണ്ടായിരമാണ്ടാകുമ്പോഴേക്കും ആഫ്രിക്കയിലെ മുഴുവന്‍ പേരും അകഉട കാരണം മരിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയതും ഒരു വാക്‌സിനുമിനില്ലാതെ തന്നെഅകഉട കുറഞ്ഞു പോയതും ലോകം കണ്ടതാണ്. അതുപോലെ തന്നെയായിരുന്നു പണ്ട് ഇവര്‍ ഭീഷണി ആഘോഷിച്ച പ്ലേഗും കടന്നു പോയത്. അതിനാല്‍ ഒന്നും ചെയ്യാന്‍ കഴിവില്ലാത്തവരുടെ ഭീതിപ്പെടുത്തലുകള്‍ അവഗണിക്കുന്നതാണ് നല്ലത്.

ദൈവദൂതന്റെ പരിവേഷം നല്‍കി അലോപ്പതി വൈദ്യശാസത്രം കാത്തിരിക്കുന്ന വാക്‌സിന്‍ ഇവിടെ സ്വര്‍ഗം പണിയും എന്ന് കരുതുന്നത് വലിയ വിഡ്ഡിത്തമാണ്. ഒരു പക്ഷേ അതിലൂടെ കോവിഡ്‌നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാം.പക്ഷെ വാക്‌സിനേഷനിരയാകുന്നവര്‍ക്ക് വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ അപകടകരമായ പാര്‍ശ്വഫലങ്ങളായിക്കുടെന്നില്ല. ഞങ്ങള്‍ വാക്‌സിനും കൊടുക്കും കാശും വാങ്ങിക്കും. കുഴപ്പങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരുകള്‍ ഏറ്റു കൊള്ളണം എന്ന ധാര്‍ഷ്ട്യം വാക്‌സിന്‍ കമ്പനികള്‍ പുറത്തെടുത്തു കഴിഞ്ഞു.

വാല്‍ക്കഷണം: രാസവസ്തുവിന്റെ ഒരു ആറ്റം പോലും ഇല്ലാത്ത ഹോമിയോ മരുന്ന് വിഷമാണ്. അതേ സമയം മെര്‍ക്കുറി സംയുക്തവും വിഷകരമായ മറ്റുപല വിധ പ്രിസര്‍വേറ്റീവുകളും ചേര്‍ന്ന വാക്‌സിന്‍ വളരേ സുരക്ഷിതമാണ് എന്ന് വിശ്വസിക്കാന്‍ നമ്മള്‍ വിധിക്കപ്പെട്ടിരിക്കുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.