Kerala

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേയ്ക്ക് നീട്ടിയേക്കുമെന്ന് സൂചന

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നു. സർവകക്ഷി യോഗത്തിലെ തീരുമാനം കണക്കിലെടുത്താണ് ഇക്കാര്യം പരിഗണിക്കുന്നത്. നവംബർ 11-ന് ശേഷം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലാകും. തിരഞ്ഞെടുപ്പ് നീക്കിവെക്കുന്നത് സംബന്ധിച്ച് സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലെത്തിയാൽ അത് അംഗീകരിച്ചേക്കുമെന്നാണ് സൂചന.

ഒക്ടോബർ അവസാനം രണ്ട് ഘട്ടങ്ങളായി നടക്കാനിരുന്ന തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൽക്കാലം നീട്ടിവെക്കാം എന്ന തീരുമാനത്തിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ എത്തുന്നു എന്നാണ് വിവരം. നവംബർ 11-ന് ശേഷം പുതിയ ഭരണസമിതികൾ നിലവിൽ വന്നില്ലെങ്കിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് മാറും. സ്പെഷൽ ഓഫീസറോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സാഹചര്യമായിരിക്കും ഉണ്ടാവുക. നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് അടുത്ത ഭരണസമിതി നിലവിൽ വരുന്നതുവരെ ഇപ്പോഴത്തെ ഭരണ സമിതികളുടെ കാലാവധി നീട്ടിക്കൊണ്ട് ഓർഡിനൻസ് കൊണ്ടു വരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു ഓർഡിനൻസ് നിയമപരമായി നിലനിൽക്കില്ലെന്നും വിദഗ്ധർ ചൂണ്ടി കാണിക്കുന്നുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.