ഹിമാചല്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൊയ്ത് സിപിഐഎം. 2016ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2 ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ മാത്രമായിരുന്നു സിപിഐഎമ്മിനുണ്ടായിരുന്നത്. 2021ല്‍ ഇത് 12 ആയി വര്‍ധിച്ചു. 2016ല്‍ ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലത്തില്‍ ആകെ സിപിഐഎമ്മിന് ലഭിച്ചത് 42 സീറ്റുകളായിരുന്നെങ്കില്‍ ഇത്തവണ 337 സീറ്റുകളില്‍ വിജയിക്കാനായി. 25 പഞ്ചായത്തുകളില്‍ പ്രസിഡന്റ് പദവിയും 30 പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ് പദവിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ട്.
ജനകീയ വിഷയങ്ങളിലെ ശക്തമായ ഇടപെടലിന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള നിരന്തരമായ സമരങ്ങളുടെയും പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ നേട്ടങ്ങള്‍ക്ക് ഇടയാക്കിയത്. പോലീസിന്റെ അതിക്രൂരമായ ആക്രമണങ്ങളില്‍ പരിക്കേറ്റ അനവധി യുവാക്കളും തെരഞ്ഞെടുപ്പില്‍ ജയിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വലിയ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പ് തന്നേ സിപിഐഎം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി ഓംകാര്‍ ഷാദ് പറഞ്ഞു. ജില്ലാ, ലോക്കല്‍ കമ്മിറ്റികളെല്ലാം മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനങ്ങളില്‍ നിന്നും പ്രത്യേകിച്ച് യുവാക്കളില്‍ നിന്നും വലിയ പിന്തുണയാണ് പാര്‍ടിക്ക് ലഭിച്ചത്. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്ത്ഥിപോരാട്ടങ്ങളും കരുത്തായി.
വളരെ ചെറിയ വോട്ടുകള്‍ക്കാണ് പാര്‍ട്ടിയുടെ പല സ്ഥാനാര്‍ഥികളും പരാജയപ്പെട്ടതും. മികച്ച വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും കര്‍ഷകര്‍ക്ക് മതിയായ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ പാര്‍ട്ടി തുടരുമെന്നും ഓംകാര്‍ ഷാദ് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.