കെ.അരവിന്ദ്
അടിയന്തിരമായ സാമ്പത്തിക ആവശ്യം എപ്പോള്‍ വേണമെങ്കിലും വന്നു ഭവിക്കാം. അപ്രതീക്ഷിതമായ ആശുപത്രി വാസമോ അപകടമോ പണത്തിനുള്ള അടിയന്തിര ആവശ്യം സൃഷ്‌ടിച്ചേക്കാം. അത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടും?
പണത്തിന്റെ ആവശ്യകത എത്രത്തോളമെന്നതിനെയും എപ്പോഴാണ് പണം ലഭിക്കേണ്ടതെന്നതിനെയും ആശ്രയിച്ചാണ് വായ്‌പാ മാര്‍ഗങ്ങള്‍ തേടേണ്ടത്. പലിശ, വായ്‌പയുടെ കാലയളവ് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാകണം എങ്ങനെ വായ്‌പയെടുക്കണമെന്ന് തീരുമാനിക്കേണ്ടത്.
വളരെ പെട്ടെന്ന് വായ്‌പ ലഭിക്കുന്നതിനുള്ള ഒരു മാര്‍ഗം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണമെടുക്കുകയാണ്. മറ്റ് വായ്‌പകളിലേതു പോലെ അ പേക്ഷ നല്‍കുകയോ പണം കിട്ടാനായി കാ ത്തിരിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഡെ ബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതു പോലെ വളരെ എളുപ്പത്തില്‍ വായ്‌പ ലഭ്യമാകുമെന്നതാണ് സൗകര്യം.
കാര്‍ഡ് ലിമിറ്റിന്റെ 40 മുതല്‍ 80 ശതമാ നം വരെ ഇത്തരത്തില്‍ വായ്‌പയായി ബാങ്കുകള്‍ അനുവദിക്കാറുണ്ട്. അതേ സമയം പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന് പരിധിയുണ്ടാകും. ചില ബാങ്കുകള്‍ പരിധി ഉയര്‍ ത്താന്‍ അനുവദിക്കാറുണ്ട്. എവിടെ വെച്ചും എപ്പോള്‍ വേണമെങ്കി ലും ഉടന്‍ പണം ലഭിക്കുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡ് വായ്‌പയുടെ സവിശേഷത. അതേ സമയം ഏറ്റവും ഉയര്‍ന്ന പലിശ ഈടാക്കുന്ന വായ്‌പയാണ് ഇതെന്നതാണ് ദോഷകരമായ വശം. ഇടപാട് നടത്തുന്നതിനുള്ള ഫീസും നല്‍കേണ്ടതുണ്ട്.
രണ്ടര മുതല്‍ മൂന്ന് ശതമാനം വരെയാണ് ഇടപാടിനുള്ള ഫീസ്. പ്രതിമാസം മൂന്ന് മു തല്‍ മൂന്നര ശതമാനം വരെയാണ് ക്രെഡിറ്റ് കാര്‍ഡ് വായ്‌പക്ക് വിവിധ ബാങ്കുകള്‍ ഈടാക്കുന്ന പലിശനിരക്ക്. പ്രതിവര്‍ഷ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 36 ശതമാനം മു തല്‍ 42 ശതമാനം വരെയാകും പലിശ. അതിനാല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തിരിച്ചടക്കാമെന്ന് ഉറപ്പുണ്ടെങ്കിലും ഉടന്‍ പണം ലഭിക്കുന്നതിന് മറ്റ് മാര്‍ഗമില്ലെങ്കിലും മാത്ര മേ ക്രെഡിറ്റ് കാര്‍ഡ് വായ്‌പ എടുക്കാന്‍ മുതിരാവൂ.
കാലതാമസമില്ലാതെ വായ്‌പ ലഭിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് പേഴ്‌സണല്‍ ലോണ്‍. മുപ്പത് മിനുട്ട് മുതല്‍ മൂന്ന് ദിവസം വരെയാണ് വായ്‌പ ലഭിക്കുന്നതിന് എടുക്കു ന്ന സമയം. ബാങ്കുമായുള്ള ബന്ധം മെച്ചപ്പെട്ടതാണെങ്കില്‍ വായ്‌പ വേഗത്തില്‍ ലഭിക്കും. നിങ്ങളുടെ പേരില്‍ പ്രീ-അപ്രൂവ്‌ഡ് ലോണ്‍ ഉണ്ടെങ്കില്‍ വായ്‌പാ ലഭ്യത എളുപ്പമാകും. ബാങ്കുകള്‍ മികച്ച ഉപഭോക്താക്കള്‍ക്ക് പ്രീ-അപ്രൂവ്‌ഡ് ലോണ്‍ വാഗ്‌ദാനം ചെയ്യാറുണ്ട്.
രണ്ടോ മൂന്നോ ശതമാനം പ്രോസസിംഗ് ഫീസായി നല്‍കണം. ഇഎംഐക്ക് ജിഎസ്‌ടി ബാധകമാണ്. 11 ശതമാനം മുതല്‍ 20 ശതമാനം വരെ വാര്‍ഷിക പലിശ വരുന്ന പേഴ്‌സണല്‍ ലോണ്‍ ക്രെഡിറ്റ് കാര്‍ഡ് വായ്‌പ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പലിശയുള്ള വാ യ്‌പയാണ്. നേരത്തെ വായ്‌പ അടച്ചുതീര്‍ക്കുകയാണെങ്കില്‍ ബാക്കിയുള്ള വായ്‌പാ തുകയുടെ രണ്ടര ശതമാനം ഫീസായി നല്‍കണം.
ഭവനവായ്‌പയെടുത്തവര്‍ക്ക് അതിന്മേല്‍ ടോപ്-അപ് വായ്‌പ എടുക്കാമെന്ന സൗകര്യവുമുണ്ട്. ഭവനവായ്‌പ എടുത്തവര്‍ കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ ബാങ്കുകള്‍ നല്‍കുന്ന പ്രത്യേക സൗകര്യമാണ് ടോപ്-അപ് വായ്‌പ. ഭവനവായ്‌പയില്‍ ഇതുവരെ അടച്ചുതീര്‍ത്തതിനു തുല്യമായ തുകയോ 50 ലക്ഷം രൂപ വരെയോ ആയിരിക്കും ടോപ്-അപ് വായ്‌പയായി നല്‍കുന്നത്. ഭവനവായ്‌പയുടെ കാലയളവ് തന്നെയായിരിക്കും ടോപ്-അപ് വായ്‌പയുടെ തിരിച്ചടവ് കാലയളവും.
ഭവനവായ്‌പയുടെ തിരിച്ചടവ് ആരംഭിച്ച് നിശ്ചിത കാലയളവ് പിന്നിട്ടതിനു ശേഷം മാ ത്രമേ ബാങ്കുകള്‍ ടോപ്-അപ് വായ്‌പ അനുവദിക്കാറുള്ളൂ. സാധാരണ നിലയില്‍ ഇത് ര ണ്ടോ മൂന്നോ വര്‍ഷമായിരിക്കും. വായ്‌പ കൃ ത്യമായി തിരിച്ചടച്ചവര്‍ക്ക് മാത്രമാണ് ബാങ്കുകള്‍ ടോപ്-അപ് വായ്‌പ അനുവദിക്കുന്നത്.
നിലവിലുള്ള ഭവനവായ്‌പയുടെ കാലയളവ് തന്നെയായിരിക്കും ടോപ്-അപ് വായ്‌പയുടെയും കാലയളവ്. ഉദാഹരണത്തിന് ഭവനവായ്‌പ അടച്ചുതീര്‍ക്കാന്‍ ഇനി പത്ത് വര്‍ഷമാണ് ബാക്കിയുള്ളതെങ്കില്‍ ടോപ്-അപ് വായ്‌പയുടെ പരമാവധി തിരിച്ചടവ് കാലയളവ് പത്ത് വര്‍ഷമായിരിക്കും.
ടോപ്-അപ് വായ്‌പയുടെ വിനിയോഗം സംബന്ധിച്ച് പ്രത്യേക നിബന്ധനകളില്ലാത്തതിനാല്‍ ഇത്തരത്തില്‍ വായ്‌പ എടുക്കുന്ന തുക ഏത് ആവശ്യത്തിനും വിനിയോഗിക്കാം. അതുകൊണ്ടുതന്നെ പേഴ്‌സണല്‍ ലോണ്‍ പോലുള്ള ഉയര്‍ന്ന പലിശനിരക്കുള്ള അരക്ഷിതവായ്‌പകളെ ആശ്രയിക്കുന്നതിന് പകരം നിലവില്‍ ഭവനവായ്‌പയെടുത്തിട്ടുള്ളവര്‍ക്ക് ടോപ്-വായ്‌പകളുടെ മാര്‍ഗം സ്വീകരിക്കാവുന്നതാണ്.
വലിയ തുക വായ്‌പയായി ആവശ്യമുള്ളവര്‍ക്ക് വീട് പണയപ്പെടുത്തുകയാണ് ഒരു മാര്‍ ഗം. അടിയന്തിര സാഹചര്യങ്ങളില്‍ സ്വര്‍ണവായ്‌പയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ അവലംബിക്കുന്ന മാര്‍ഗം. ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും ബോണ്ടുകളും പണയമായി വെച്ച് വായ്‌പ ലഭിക്കുന്നതാണ്. ഫിക്‌സഡ് ഡെപ്പോസിറ്റ് പണയപ്പെടുത്തിയും വായ്‌പയെടുക്കാം. ഡെപ്പോസിറ്റ് തുകയുടെ 75 ശതമാനം വരെ വായ്‌പ ലഭ്യമാകും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.