കോവിഡ് നിയന്ത്രിക്കുന്നതിൽ ലോക്ക് ഡൗൺ വിജയമോ പരാജയമോ എന്ന ചർച്ച സജീവമാകുന്നതിനിടയിലാണ് മൂന്ന് ബിരുദ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ ‘ കേറസ്’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നത്. ലോക്ക് ഡൗണിനെതിരെ ഫെയ്സ് ബുക്ക് ലൈവ് ചെയ്ത ഒരു പെൺകുട്ടി അനുഭവിക്കേണ്ടി വന്ന സൈബർ അറ്റാക്കിന്റെ കഥയാണ് ചിത്രം പറയുന്നത്.
ലോക്ക് ഡൗൺ നോട്ട്നിരോധനം പോലെയാണോ എന്നാണ് കേറസ് സംശയിക്കുന്നത്. ഛായാഗ്രാഹകനോ ലൊക്കേഷനോ ഇല്ലാതെ മൂന്ന് കുട്ടികൾ മൂന്ന് സ്ഥലത്തിരുന്ന് സ്വയം ചിത്രീകരിച്ച സിനിമയാണ് കേറസ്. ഒരു രൂപ പോലും ചിത്രത്തിന് ചെലവായിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ രണ്ടാം വർഷ ജേർണലിസം ബിരുദ വിദ്യാർത്ഥികളാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ദേവാനന്ദ് ദേവയാണ് സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചത്. അരവിന്ദ് എം തിരക്കഥയെഴുതി. ദേവാനന്ദ്, അരവിന്ദ്, കാഞ്ചന കൃഷ്ണൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. ഹാപ്പനിംഗ്സ് ക്രിയേറ്റീവ് യൂട്യൂബ് ചാനലാണ് ചിത്രം റിലീസ് ചെയ്തത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.