ഇന്ത്യൻ പ്രതിരോധ രഹസ്യം ചൈനയ്‌ക്ക് ചോർത്തി നൽകിയ കേസിൽ അറസ്‌റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ രാജീവ് ശർമയ്‌ക്ക് ബിജെപി നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി അടുത്തബന്ധം. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലാണ് വിവേകാനന്ദ ഫൗണ്ടേഷന്റെ സ്ഥാപക ഡയറക്‌ടർ.
രാഷ്‌ട്രീയ നിരീക്ഷകനും നയതന്ത്ര വിദഗ്‌ധനുമായ രാജീവ് ശർമ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകനായിരുന്നു. ഔദ്യോഗിക രഹസ്യനിയമ ലംഘനത്തിന്റെപേരിൽ രാജീവ് ശർമ അറസ്‌റ്റിലായതിനു പിന്നാലെ ഇദ്ദേഹവുമായി ബന്ധപ്പെട്ട വെബ്പേജ് വിവേകാനന്ദ ഫൗണ്ടേഷൻ നീക്കം ചെയ്തു. 2014ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയശേഷം വിവേകാനന്ദ ഫൗണ്ടേഷനും ബിജെപിയും തമ്മിലുള്ള ബന്ധം ദൃഢമായി. ഫൗണ്ടേഷൻ അംഗങ്ങളിൽ പലരും സർക്കാരിൽ സുപ്രധാന പദവിയിലിരിക്കുന്നവരാണ്
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.