നാലരവര്‍ഷത്തില്‍ ദേവസ്വം ബോര്‍ഡുകള്‍ക്കായി സംസ്ഥാന എല്‍ഡിഎഫ് സര്‍ക്കാര്‍ നീക്കിവച്ചത് 1828.99 കോടി രൂപ. ശബരിമല വികസനത്തിനും തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കുമായാണ് വകയിരുത്തല്‍. ബജറ്റിലും പുറത്തും പണം കണ്ടെത്തുകയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം വകയിരുത്തിയത് 456 കോടി രൂപ മാത്രം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴില്‍ ശബരിമല വികസനത്തിനായി നാലുവര്‍ഷത്തില്‍ 1255.32 കോടി രുപ ചെലവിട്ടു. 2016-17ല്‍ 129.80 കോടി, 2017-18ല്‍ 186.22 കോടി, 2018-19ല്‍ 200.30 കോടി, 2019-20ല്‍ 739 കോടി എന്നിങ്ങനെ വിനിയോഗിച്ചു. യുഡിഎഫ് കാലത്ത് അഞ്ചുവര്‍ഷത്തെ ചെലവ് 341.22 കോടി.
ശബരിമല മാസ്റ്റര്‍ പ്ലാനായി 2016-17ല്‍ 25 കോടിയും 2017-18ല്‍ 25 കോടിയും 2018-19, 2019-20 വര്‍ഷങ്ങളില്‍ 28കോടി വീതവും 2020-21ല്‍ 29.9 കോടിയും അനുവദിച്ചു. ആകെ 135.9 കോടി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം നല്‍കിയത് 115 കോടിയും. ശബരിമലയിലെ വരുമാന കുറവ് നികത്താനായി 100 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. മൂന്നു ഗഡുവായി 50 കോടി കൈമാറി. ശബരിമല ഇടത്താവളസമുച്ചയം പദ്ധതിക്കായി 100 കോടി രൂപയുടെയും നിലയ്ക്കല്‍ ബേസ് ക്യാമ്പ് വികസനത്തിന് 50 കോടിയുടെയും കിഫ്ബി ധനസഹായം നല്‍കുന്നു.
ശബരിമലയില്‍ എട്ടുകോടി രൂപയില്‍ 50 ലക്ഷം ലിറ്ററിന്റെ നാല് വാട്ടര്‍ ടാങ്കും 12 കോടിയില്‍ 54 മുറിയുള്ള ദര്‍ശന്‍ കോപ്ലക്‌സും നാലു കോടിയില്‍ വലിയനടപ്പന്തലിന്റെ നവീകരണവും 5.5 കോടിയില്‍ ആധുനിക സജ്ജീകരണമുള്ള പുതിയ ആശുപത്രിയും നിര്‍മിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡിന് അഞ്ചുവര്‍ഷം അനുവദിച്ചത് 157.27 കോടി രൂപ. ആറു ജില്ലയിലായി 1363 ക്ഷേത്രമാണ് ബോര്‍ഡിനു കീഴിലുള്ളത്. ഏഴായിരത്തോളം ജീവനക്കാരുമുണ്ട്. 196 ക്ഷേത്രത്തില്‍ മാത്രമാണ് പ്രവര്‍ത്തനത്തിന് ആവശ്യമായ വരുമാനം ലഭിക്കുന്നത്.
2016-17ല്‍ 45.42 കോടിയും 2017-18ല്‍ 26.78 കോടിയും 2018-19ല്‍ 34.93 കോടിയും 2019-20ല്‍ 14.36 കോടിയും 2020-21ല്‍ 36.48 കോടിയും നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ നല്‍കിയത് 71.45 കോടി മാത്രം. ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും പ്രതിമാസ സഹായം 1400 രൂപയാക്കി ഉയര്‍ത്തി. നേരത്തെ 800, 750 രൂപ മാരതമായിരുന്നു. മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിക്ക് 55 ലക്ഷം രൂപ ധനസഹായം നല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന് വിരമിച്ച എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ പെന്‍ഷന്‍ 3000 രൂപയില്‍നിന്ന് 6000 രൂപയായി വര്‍ധിപ്പിച്ചു. ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസമായി 2000 രൂപയും അനുവദിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.