Kerala

എല്‍ഡിഎഫ് ഭരണത്തിലേക്ക്; ബിജെപിക്ക് വന്‍ മുന്നേറ്റം

 

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. പഞ്ചായത്തുകളിലും ബ്ലോക്കിലും കോര്‍പ്പറേഷനിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്.

പന്തളം, പാലക്കാട് നഗരസഭ ബിജെപി പിടിച്ചെടുത്തു. പലയിടത്തും ബിജെപി വന്‍ മുന്നേറ്റം നടത്തിയിരിക്കുന്നത് . 2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഇക്കുറി ബി ജെ പി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പന്തളം നഗരസഭയുടെ ഭരണം ബിജെപി പിടിച്ചു. ആകെയുള്ള 33 സീറ്റില്‍ 17 ഇടത്ത് ബിജെപി ജയിച്ചു. എല്‍ഡിഎഫിനെ പുറത്താക്കിയാണ് നഗരസഭ ഭരണം ബിജെപി പിടിച്ചെടുത്തത്. ശബരിമല യുവതീ പ്രവേശനം അടക്കമുള്ള വിഷയങ്ങള്‍ ഇവിടെ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു. ആറ്റിങ്ങലിലും വര്‍ക്കലയിലും യുഡിഎഫിനെ പിന്നിലാക്കി എന്‍ഡിഎ രണ്ടാം സ്ഥാനത്തെത്തി. അതിശയകരമായ നേട്ടമാണിത്. വര്‍ക്കലയില്‍ എല്‍ഡിഎഫ് 12 സീറ്റുകളുമായി ലീഡ് ചെയ്യുമ്പോള്‍ എന്‍ഡിഎ 11 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. ഷൊര്‍ണൂരില്‍ എല്‍ഡിഎഫ് ഒന്‍പത് സീറ്റുകളില്‍ ലീഡ് ചെയ്യുമ്ബോള്‍ എന്‍ഡിഎ എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്ത്. യുഡിഎഫ് നാല് സീറ്റുകളുമായി മൂന്നാം സ്ഥാനത്ത്.

കേരളം ആകെ                            എല്‍ഡിഎഫ്              യുഡിഎഫ്                 എന്‍ഡിഎ

കോര്‍പ്പറേഷന്‍   (6)                           5                                            1                                           0

മുനിസിപ്പാലിറ്റി   (86)                       35                                        45                                           2

ജില്ലാപഞ്ചായത്ത്    (14)                10                                           4                                           0

ബ്ലോക്ക്    (152)                                     107                                       45                                          0

ഗ്രാമപഞ്ചായത്ത് (941)                 513                                       375                                       24

 

കോര്‍പ്പറേഷന്‍    തിരു.പുരം   കൊല്ലം   കൊച്ചി   തൃശൂര്‍      കോഴിക്കോട്       കണ്ണൂര്‍

എല്‍ഡിഎഫ്           44                     38              29               22                         47                           17

യുഡിഎഫ്                 9                          9               31                 21                       15                            28

എന്‍ഡിഎ                27                         7                 5                  6                         7                               1

മുഖ്യമന്ത്രിയുടെ നാട്ടില്‍ എല്‍ഡിഎഫ് മാത്രം

മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായി ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫിന് എതിരില്ല. ഗ്രാമപഞ്ചായത്തിലെ 19ല്‍ 19ം എല്‍ ഡി എഫ് തൂത്തുവാരി. പല വാര്‍ഡുകളിലും യു ഡി എഫിനെ പിന്തള്ളി ബി ജെ പി ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. പിണറായിയെ കൂടാതെ ആന്തൂര്‍ മുനിസിപാലിറ്റി, കല്ല്യാശ്ശേരി, തുടങ്ങിയ കണ്ണൂരിലെ അഞ്ചോളം തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ ഡി എഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കെ സുരേന്ദ്രന്റെ സഹോദരന്‍ തോറ്റു

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സഹോദരന്‍ തോറ്റു. കോഴിക്കോട് ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന്‍ തോറ്റത്. ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിച്ചു.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി സിപി എമ്മിലെ അസ്സയിനാര്‍ 89 വോട്ടിനാണ് ജയിച്ചത്. അസ്സയിനാറിന് 441 വോട്ടാണ് ലഭിച്ചത്. യു ഡി എഫ് സ്ഥാനാര്‍ഥി ഷെമീര്‍ നളന്ദക്ക് 289 വോട്ട് ലഭിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ഥി വി വി രാജേഷ് ജയിച്ചു

തിരുവനന്തപുരത്ത് പൂജപ്പുരയില്‍ ബിജെപിക്ക് വിജയം. എന്‍ഡിഎ സ്ഥാനാര്‍ഥി വി വി രാജേഷ് ജയിച്ചു. പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ കൂടിയായ വി വി രാജേഷ് 1051 വോട്ടിനാണ് വിജയം സ്വന്തമാക്കിയത്.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ കെ.ശ്രീകുമാര്‍ തോറ്റു. കരിക്കകം വാര്‍ഡിലാണ്​ എല്‍ഡിഎഫിന്റെ പരാജയം. ബിജെപി സ്ഥാനാര്‍ത്ഥി കുമാരന്‍ നായരാണ്​ വാര്‍ഡില്‍ ജയിച്ചത്​.

അതിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വ്യക്​തമായ മുന്നേറ്റമാണ്​ എല്‍ഡിഎഫ്​ കാഴ്​ചവക്കുന്നത്​. 40 സീറ്റുകളിലാണ്​ എല്‍ഡിഎഫ്​ മുന്നേറ്റം. 24 സീറ്റുകളിലാണ്​ എന്‍ഡിഎ മുന്നണി മുന്നേറുന്നത്​. യുഡിഎഫ്​ പത്ത്​ സീറ്റുകളിലാണ്​ മുന്നേറുന്നത്​.

മന്ത്രി എം എം മണിയുടെ മകള്‍ സതി കുഞ്ഞുമോന് ജയം

മന്ത്രി എം എം മണിയുടെ മകള്‍ സതി കുഞ്ഞുമോന് ജയം. രാജാക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നാണ് സതി വിജയിച്ചത്. ഇത് മൂന്നാം തവണയാണ് സതി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയം നേടുന്നത്. കഴിഞ്ഞ തവണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.

തന്റെ വീട് ഉള്‍പ്പെടുന്ന എന്‍ ആര്‍ സിറ്റി രണ്ടാം വാര്‍ഡില്‍ നിന്ന് രണ്ട് തവണയാണ് സതി വിജയിച്ചത്. സി പി എം ജില്ലാ കമ്മിറ്റി അംഗം വി എ കുഞ്ഞുമോനാണ് സതിയുടെ ഭര്‍ത്താവ്.

പന്തളം നഗരസഭ എന്‍ഡിഎയ്ക്ക്

പന്തളം നഗരസഭയില്‍ വിജയമുറപ്പിച്ച്‌ എന്‍ഡിഎ. ഫലം പുറത്തുവന്ന 30 വാര്‍ഡുകളില്‍ എന്‍ഡിഎ സഖ്യം 17 സീറ്റുകളും നേടി. എല്‍ഡിഎഫ് ഏഴും യുഡിഎഫ് അഞ്ചും സീറ്റുകള്‍ നേടി. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ആകെ 33 വാര്‍ഡുകളില്‍ ഇനി 3 വാര്‍ഡുകളിലെകൂടി ഫലമാണ് പുറത്തുവരാനുള്ളത്. നിലവിലെ സ്ഥിതി അനുസരിച്ച്‌ രണ്ടു സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്.

പടലപ്പിണക്കം പന്തളം എന്‍ഡിഎയില്‍ നിലനിന്നിരുന്നുവെങ്കിലും അതിനെയൊക്കെ മറികടന്നാണ് വിജയമുറപ്പിച്ചിരിക്കുന്നത്. അതേസമയം, ഭരണതുടര്‍ച്ച ഉറച്ചു വിശ്വസിച്ച എല്‍ഡിഎഫിന് ഇത് കനത്ത തിരിച്ചടിയായി. പന്തളത്ത് ഒരിടത്തു മാത്രമാണ് എല്‍ഡിഎഫിനു റിബല്‍ സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നത്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി ജയിച്ചു

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയിക്ക് വിജയം. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്. നവംബര്‍ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധിയാണ് 21 വയസ്സ്.

രേഷ്മയുടെ കുടുംബം കോണ്‍ഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത്തോട്ട് ചായുന്നത്. കോന്നി വിഎന്‍എസ് കോളജിലെ എസ്‌എഫ്‌ഐ അംഗമായിരുന്നു രേഷ്മ. നിലവില്‍ എസ്‌എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ഡിസ്ട്രിക്‌ട് കമ്മിറ്റി അംഗവുമാണ് രേഷ്മ.

സാധാരണ തെരഞ്ഞെടുപ്പ് ക്യാമ്ബെയിനുകളില്‍ നിന്ന് വിപരീതമായി ഒരു ഡയറി കൈയില്‍ കരുതിയാണ് രേഷ്മ വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് പോയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഡയറില്‍ കുറിച്ച്‌ അവരില്‍ ഒരാളെന്ന തോന്നലുണ്ടാക്കാന്‍ രേഷ്മയ്ക്ക് സാധിച്ചു.

 കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിന് വിജയം; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്

 കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചില്ലെന്ന വിചിത്ര സാഹചര്യമാണിവിടെയുള്ളത്. അതേസമയം, കാരാട്ട് ഫൈസലിന്റെ അപരന് ഏഴ് വോട്ട് ലഭിച്ചിട്ടുണ്ട്.

ഇന്നലെ മരിച്ച എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ മികച്ച ജയം

തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതിന്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ മികച്ച ജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ്​ 239 വോട്ടിന്​ വിജയിച്ചത്​. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര്‍  സ്ഥാനാര്‍ഥി.

കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സഹീറ ബാനു ചൊവ്വാഴ്​ചയാണ്​ മരിച്ചത്​.

സഹോദരന്റെ മകനുമൊത്ത് ബൈക്കില്‍ ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട്​ മൂന്ന്​ മണിയോടെ മരണം സംഭവിക്കുകയായിരുന്നു. തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.

തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്നീദ്.

സി.പി.എം നേതാവും മഹിളാ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്ന സഹീറ ജനകീയ നേതാവായിരുന്നു. 2000 ലും 2010ലു പഞ്ചായത്ത് മെമ്ബറായിരുന്ന ഇവര്‍ കഴിഞ്ഞ തവണ പൂക്കൈതയിലെ യു.ഡി.എഫ് ശക്തികേന്ദ്രത്തില്‍ നിന്നും 8 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ സ്ഥിരം വാര്‍ഡായ പാറശ്ശേരി വെസ്റ്റിലാണ് മല്‍സരിച്ചത്. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.