Kerala

തീരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍: രാമചന്ദ്രന്‍ കടന്നപ്പള്ളി

 

തീരപ്രദേശത്തിന്റെ സമഗ്ര വികസനത്തിനായി നിരവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. സംസ്ഥാനത്തെ തീരപ്രദേശങ്ങളുടെ ഡിജിറ്റൈസേഷന്‍ സര്‍വേയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും ഡിജിറ്റല്‍ മാപ്പിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യസുരക്ഷയ്ക്ക് പ്രധാന പങ്ക് വഹിക്കുന്ന തീരപ്രദേശങ്ങളുടെ കൃത്യമായ വിവരശേഖരണം നടത്താന്‍ ഈ സര്‍വേയിലൂടെ സാധിച്ചു. ലക്ഷദ്വീപിന്റെ ഡിജിറ്റൈസേഷന്‍ സര്‍വേ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടത് സര്‍ക്കാരിന് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ കൊല്ലങ്കോട് മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ തലപ്പാടി വരെയുള്ള 570 കിലോമീറ്റര്‍ വരുന്ന തീരപ്രദേശമാണ് സര്‍വേയില്‍ ഉള്‍പെട്ടിട്ടുള്ളത്. ആകെ 65 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തില്‍ ചെലവായത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു പരിചയസമ്പന്നരായ ജീവനക്കാര്‍ ചേര്‍ന്നാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. തീരപ്രദേശത്തിന്റെ തുടര്‍വികസന പദ്ധതികള്‍ തയാറാക്കാന്‍ സര്‍വേ സഹായകമാകും. സര്‍വേ ചാര്‍ട്ട്, അസിസ്റ്റന്റ് കാര്‍ട്ടോഗ്രാഫര്‍ ജിഷ ജോസഫ് മന്ത്രിയുടെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി.

കമലേശ്വരത്തെ ഹൈഡ്രോഗ്രാഫിക് സര്‍വേ വിങ്ങിന്റെ ആസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ എച്ച്.ഇ.ഡി ചീഫ് എഞ്ചിനീയര്‍ ബി.ടി.വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫര്‍ ജെറോഷ് കുമാര്‍, വകുപ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.