Kerala

തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍: നവംബറില്‍ 89 പരാതികള്‍ പരിഹരിച്ചു

 

തിരുവനന്തപുരം: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനായി ലേബര്‍ കമ്മീഷണറേറ്റിലുള്ള കോള്‍ സെന്ററില്‍ നവംബര്‍ മാസത്തില്‍ 89 പരാതികള്‍ പരിഹരിച്ചു. ആകെ ലഭിച്ചത് 93 പരാതികളാണ്. തൊഴില്‍ നിഷേധം സംബന്ധിച്ച നാല് പരാതികളില്‍ ഒരെണ്ണം പരിഹരിച്ചു. മറ്റുള്ളവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കയറ്റിറക്ക് കൂലി തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച രണ്ട് പരാതികളില്‍ ഒരെണ്ണം പരിഹരിച്ചു. മറ്റുള്ളവ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. മറ്റുള്ള 87 പരാതികളും ലേബര്‍ കമ്മീഷണറേറ്റിലെ കോള്‍ സെന്ററില്‍ പരിഹരിച്ചു.

കയറ്റിറക്ക് കൂലി തര്‍ക്കങ്ങള്‍, മിനിമം വേതനം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ഗ്രാറ്റുവിറ്റി പ്രശ്‌നങ്ങള്‍, അവധി ദിനങ്ങള്‍ നിഷേധിക്കല്‍ തുടങ്ങി തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോള്‍ സെന്ററിന്റെ 180042555214 (ടോള്‍ ഫ്രീ), 155214 (ബിഎസ്എന്‍എല്‍) എന്ന നമ്പറില്‍ അറിയിക്കാം. ആവാസ്, വേതന സുരക്ഷാ പദ്ധതി തുടങ്ങിയ പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ഇവിടെനിന്ന് മറുപടിയും മാര്‍ഗനിര്‍ദേശവും ലഭിക്കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു സെന്ററിന്റെ പ്രവര്‍ത്തനം. ഞായറാഴ്ച രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും സേവനം ലഭിക്കും.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.