Kuwait

കുവൈറ്റില്‍ വിസാ മാറ്റത്തിനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനും അക്കാദമിക് യോഗ്യത നിര്‍ബന്ധം

 

കുവൈറ്റ് സിറ്റി: രാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് പുതിയ ജോലി ലഭിച്ചാല്‍ വിസാ മാറ്റത്തിനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനും ഇനി മുതല്‍ ആവശ്യമായ അക്കാദമിക് യോഗ്യത നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 34 തസ്തികകളിലാണ് ഈ നിബന്ധന നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സ്വദേശി വല്‍ക്കരണ നടപടികള്‍ ത്വരിത പെടുത്തുന്നതിന്റെയും കാര്യശേഷിയുള്ള തൊഴിലാളികളെ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്നുമുള്ള നയത്തിന്റെ ഭാഗമായിട്ടുള്ളതാണ് പുതിയ തീരുമാനങ്ങളെന്നു കരുതുന്നു.

അധ്യാപകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, നിയമവിദ ഗ്ധര്‍, മാനേജര്‍, സ്‌പെഷലിസ്റ്റ്, ടെക്‌നീഷ്യന്‍, പ്രഫഷനല്‍ അസിസ്റ്റന്റ്, ക്ലര്‍ക്ക്, സെയില്‍സ് ആന്‍ഡ് സര്‍വിസ് ജീവനക്കാര്‍ തുടങ്ങി മുപ്പത്തി നാല് വിഭാഗങ്ങളിലെ വിദഗ്ധ തൊഴിലാളികള്‍ക്കാണ് നിബന്ധന കൊണ്ടുവാരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ ആവശ്യമായ അക്കാദമിക് യോഗ്യത ഇല്ലാതെ ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ തീരുമാനം നിര്‍ബന്ധമാക്കിയാല്‍ നിരവധി പേര്‍ക്ക് വിസ പുതുക്കാന്‍ കഴിയാതെ വരും. എന്‍ജിനീയര്‍മാര്‍ക്ക് മാത്രം ഉണ്ടായിരുന്ന യോഗ്യത പരീക്ഷ സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകിലേക്ക് വ്യാപിപ്പിക്കാനുള്ള ആലോചനയും സര്‍ക്കാര്‍ തലങ്ങളില്‍ നടന്നുവരുന്നതായാണ് സൂചനകള്‍.

അതേസമയം 70 വയസ്സ് കഴിഞ്ഞതും എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കേണ്ടതില്ലെന്നുമുള്ള മറ്റൊരു തീരുമാനവും പുറത്തുവന്നിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തന്നെ ജോലി നഷ്ടമാകുന്ന സാഹചര്യം നിലനില്‍ക്കെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ കൈക്കൊള്ളുന്ന ഇത്തരം നടപടികള്‍ കൂടിയാകുമ്‌ബോള്‍ ഉള്ള ജോലിയും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പ്രവാസി സമൂഹം

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.