Kuwait

കുവൈറ്റില്‍ റെസിഡന്‍സി കാലാവധി കഴിഞ്ഞവരോട്‌ രാജ്യം വിടാന്‍ നിര്‍ദേശം

 

മസ്‌കറ്റ്: കവൈറ്റില്‍ റെസിഡന്‍സി കാലാവധി കഴിഞ്ഞവരോട് ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി അധികൃതര്‍. 2020 ജനുവരി ഒന്നിനും അതിന് മുമ്പുമായി റെസിഡന്‍സ് കാലാവധി തീര്‍ന്ന പ്രവാസികളോടാണ് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയത്. ഏകദേശം 130000 പേര്‍ അനധികൃത താമസക്കാരായി കുവൈറ്റിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്. അനുവദിച്ചിരുന്ന കാലയളവിനുള്ളില്‍ പിഴയടച്ച് റെസിഡന്‍സി പുതുക്കണമെന്നാണ് മുന്നറിയിപ്പ്.

എന്നാല്‍ നിയമവിധേയമാക്കി നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി അനസ് അല്‍ സലെ മുന്നറിയിപ്പ് നല്‍കി. നിയമലംഘകരെ കണ്ടുപിടിച്ച് നാടുകടത്തുന്നതിന് മുമ്പായി അഭ്യന്തര മന്ത്രാലയം അനുവദിച്ചിരിക്കുന്ന അവസാനത്തെ ഇളവാണ് ഇതെന്നും അറിയിച്ചു. തുടര്‍ന്ന് രാജ്യത്തുള്ള അനധികൃത താമസക്കാരെ നാടു കടത്തുന്നതിനോടൊപ്പം തിരിച്ച് കുവൈറ്റിലേക്ക് വരാനാകാത്ത വിധം കരിമ്പട്ടികയില്‍ പെടുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, വിസിറ്റ് വിസയിലുള്ളവരുടെ വിസ കാലാവധി നവംബര്‍ 30 ന് അവസാനിക്കും. 30 ന് അര്‍ധരാത്രി 12 ന് മുമ്പായി അവര്‍ പുറപ്പെടണമെന്ന് നിര്‍ദേശിച്ചു. ഇതിന് ശേഷം പോകുന്നവര്‍ക്ക് പ്രതിദിനം 2 കെ.ഡി പിഴ നല്‍കേണ്ടി വരും. ലോക്ഡൗണ്‍ സമയത്ത് വിസിറ്റ് വിസാ കാലാവധി ഒന്നിലധികം നീട്ടിയ പശ്ചാത്തലത്തില്‍ ഇനി കാലാവധി നീട്ടി നല്‍കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.