Gulf

കുവൈത്ത്: യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കും

 

കോവിഡ്​ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കുവൈത്തിലേക്ക്​ നേരിട്ട്​ വരാൻ വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇടക്കിടെ മാറ്റമുണ്ടാവുമെന്ന്​ സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം അറിയിച്ചു . ആഗോളതലത്തിലെ കോവിഡ്​ വ്യാപനം നിരന്തരം അവലോകനം നടത്തി യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക പുതുക്കി കൊണ്ടിരിക്കും .

കുവൈത്തിലേക്ക്​ വരുന്നവർ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തരാണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കൽ നിർബന്ധമാണ്​. ഒരു രാജ്യക്കാർക്കും ഇക്കാര്യത്തിൽ ഇളവുണ്ടാകില്ല . അടിയന്തരാവശ്യക്കാരല്ലാത്തവർ വിദേശയാത്ര മാറ്റിവെക്കണമെന്നും യാത്രയിൽ കോവിഡ്​ ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ, കൊളംബിയ, അർമേനിയ, സിംഗപ്പൂർ, ബോസ്​നിയ ആൻഡ്​ ഹെർസഗോവിന, ഇന്തൊനേഷ്യ, ചിലെ, ഇറ്റലി, വടക്കൻ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കൻ റിപ്പബ്ലിക്​, ചൈന, ബ്രസീൽ, സിറിയ, സ്​പെയിൻ, ഇറാഖ്​, മെക്​സിക്കോ, ലെബനാൻ, ഹോങ്ങ് കോങ്ങ്​, സെർബിയ, ഇറാൻ, ഫിലിപ്പീൻസ്​, ബംഗ്ലാദേശ്​, ശ്രീലങ്ക, നേപ്പാൾ, പാകിസ്ഥാൻ, ഈജിപ്റ്റ്, പനാമ, പെറു, മൊൽഡോവ എന്നീ രാജ്യങ്ങളിൽനിന്നാണ് നിലവിൽ​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്കുള്ളത്​. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ചതിന്​ ശേഷം ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ച്​ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട് .

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.