പെട്രോളിന് ഏറ്റവും കുറഞ്ഞ നിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ച് അറബ് രാജ്യങ്ങള്‍
കുവൈത്ത് സിറ്റി :ആഗോള തലത്തില്‍ പെട്രോള്‍ വില ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ കുവൈത്തിന് ആറാം റാങ്ക്.
കുവൈത്തില്‍ പെട്രോളിന് ഗാലന് 1.57 യുഎസ് ഡോളറാണ് വില, ഏകദേശം 5.77 ദിര്‍ഹം. ഇത് ലിറ്ററിലേക്ക് മാറ്റിയാല്‍ 1.5 ദിര്‍ഹം വരും ( ഇന്ത്യന്‍ രൂപ 31.43) .
ലോകത്ത് ഏറ്റവും കുറഞ്ഞ പെട്രോള്‍ വിലയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ച് അറബ് രാജ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ലിബിയ, ഇറാന്‍, സിറിയ, അല്‍ജീരിയ എന്നിവയാണ് ഇവ.
വെനിസ്വേലയാണ് ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഗാലന് 0.11 ഡോളറാണ് വില. ആഗോള ശരാശരിയേക്കാള്‍ 5.95 ഡോളറോളം കുറവാണ് വെനിസ്വേലയില്‍. രണ്ടാം സ്ഥാനത്ത് ലിബിയ (ഗാലന് 0.15) മൂന്നാം സ്ഥാനത്ത് ഇറാന്‍ (ഗാലന് 0.23) നാലാം സ്ഥാനത്ത് സിറിയ ( ഗാലന് 1.08) അഞ്ചാം സ്ഥാനത്ത് അല്‍ജീരിയ (ഗാലന് 1.20 യുഎസ് ഡോളര്‍) എന്നിങ്ങനെയാണ് നിരക്കുകള്‍.
അതേസമയം, ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യങ്ങളില്‍ മുമ്പന്‍ ഹോങ്കോങ്ങാണ്യ് ഗാലന് 13.10 യുഎസ് ഡോളറാണ് ഇവിടെ വില. രണ്ടാം സ്ഥാനത്ത് നെതര്‍ലാന്‍ഡ്‌സാണ് . വില 11.75 ഡോളര്‍, മൂന്നാം സ്ഥാനത്ത് നോര്‍വേ. വില 11.36 യുഎസ് ഡോളറാണ് ഇവിടെ നിരക്ക്.
ഒരു ഗാലന് 11 ഡോളറിനു മേല്‍ വില ഈടാക്കുന്നത് നാല് രാജ്യങ്ങളില്‍ മാത്രമേയുള്ളു. ഹോങ്കോങ്ങ്, നെതര്‍ലാന്‍ഡ്‌സ്, നോര്‍വേ, മൊറോക്കോ എന്നിവയാണ് ഈ നാലു രാജ്യങ്ങള്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.