കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമന്റ് തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് മുന്നേറ്റം. 5 മണ്ഡലങ്ങളില്‍ ആയി നടന്ന തിരഞ്ഞെടുപ്പില്‍ 66 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഒന്നും രണ്ടും മൂന്നും മണ്ഡലങ്ങളില്‍ 70 ശതമാനം വീതം പോളിങ് രേഖപെടുത്തിയപ്പോള്‍ നാലും അഞ്ചും മണ്ഡലങ്ങളില്‍ 60 ശതമാനം വീതമാണ് പോളിങ് രേഖപ്പെടുത്തിയത്. ഇസ്ലാമിസ്റ്റുകള്‍ക്കും ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മേല്‍ക്കൈ ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പികുന്നത്. ഈ മന്ത്രിസഭയിലെ തിരഞ്ഞെടുക്കപ്പെട്ട ഏക പാര്‍ലമന്റ് അംഗവും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും ആയിരുന്ന മുഹമ്മദ് അല്‍ ജുബൈറും മൂന്നാം മണ്ഠലത്തില്‍ നിന്നും പരാജയപ്പെട്ടു.മത്സരിച്ച 29 വനിതകളില്‍ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിങ് വനിതാ എംപിയായ സഫാ അല്‍ ഹാഷിം മൂന്നാം മണ്ഡലത്തില്‍ കനത്ത പരാജയം നേരിട്ടു.
വിജയിച്ചവരില്‍ 30 പേര്‍ 45 വയസ്സില്‍ യാഴെയുള്ള യുവാക്കളാണ്. 43 സിറ്റിങ് എംപിമാരാണ് ഇത്തവണ ജനവിധി തേടിയത്. ഇവരില്‍ 24 പേര്‍ പരാജയപ്പെടുകയും 19 പേര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്പീക്കര്‍ മര്‍സ്സൂഖ് അല്‍ ഘാനം രണ്ടാം മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം വോട്ടുകള്‍ നേടി വിജയിച്ചു. ഉസാമ അല്‍ ഷാഹീന്‍, ഹസന്‍ അല്‍ ജൗഹര്‍, ഖലീല്‍ അല്‍ സാലെഹ്, അദ്നാന്‍ അബ്ദു സമദ്, ഈസ അല്‍ കന്ദറി, മുബാറക് ഹജറഫ്, അബ്ദുല്‍ കരീം അല്‍ കന്ദറി, ഉസാമ അല്‍ മുനവ്വര്‍ തുടങ്ങിയവരാണ് വിജയികളില്‍ പ്രമുഖര്‍. ഏറ്റവും അധികം വോട്ടുകള്‍ നേടി വിജയിച്ചത് അഞ്ചാം മണ്ഡലത്തില്‍ നിന്നുള്ള ഹംദാന്‍ സാലിം അല്‍ ആസ്മിയാണു. 8387 വോട്ടുകളാണു ഇദ്ദേഹം കരസ്ഥമാക്കിയത്.
ഒന്നാം മണ്ഠലത്തില്‍ നിന്നും വിജയിച്ച ഉസാമ അല്‍ ഷാഹീനാണു ഏറ്റവും കുറഞ്ഞ വോട്ടുകള്‍ നേടി വിജയിച്ച സ്ഥാനാര്‍ത്ഥി. 2167 വോട്ടുകളാണു ഇദ്ദേഹത്തിനു ലഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാണു ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചു മണ്ഡലങ്ങളിലായി 567694 വോട്ടര്‍ മാരാണുള്ളത്. 29 വനിതകള്‍ അടക്കം 326 സ്ഥാനാര്‍ത്ഥികളാണു മല്‍സര രംഗത്ത് ഉണ്ടായിരുന്നത്. ഓരോ മണ്ഠലത്തില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ ലഭിക്കുന്ന പത്ത് സ്ഥാനാര്‍ത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക. ആദ്യ ഫലങ്ങള്‍ ഇന്ന് പുലര്‍ച്ചയോടെ പുറത്ത് വന്നിരുന്നു. മൂന്നാം മണ്ഡലത്തില്‍ വോട്ടെണ്ണലില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഫല പ്രഖ്യാനം ഏറെ വൈകി.നിലവില്‍ സലഫി, ഇഖ്‌വാന്‍ ധാരകളെ പിന്തുണക്കുന്നവരാണ് പ്രതിപക്ഷത്തുള്ളത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.