Gulf

സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശത്തില്‍ കാണാതായ 21 പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പ്രേമന്‍ ഇല്ലത്ത്

സദ്ദാം ഹുസൈന്റെ പടയോട്ടക്കാലത്ത് പട്ടാളം പിടിച്ചു കൊണ്ടുപോയ 2500 ഓളം കുവൈറ്റി പൗരന്മാരില്‍പെട്ട 21 പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇറാക്കിലെ കുവൈറ്റ് എംബസ്സി അധികൃതര്‍ ഏറ്റുവാങ്ങി. ഇറാക്കിലെ റെഡ്ക്രസന്റ് പ്രതിനിധികളും, ഇറാക്ക് വിദേശകാര്യ ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയാണ് അവശിഷ്ടങ്ങള്‍ കൈമാറിയത്. ഇറാക്കിലെ കൂട്ടക്കുഴിമാടങ്ങളില്‍ നിന്നാണ് ഈ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനു മുന്‍പ് ആയിരത്തി ഇരുന്നൂറോളം കുവൈറ്റ് പൗരന്മാരുടെ ഭൗതികാവശിഷ്ടങ്ങളും ഇങ്ങനെ ലഭിച്ചിരുന്നു. അവയെല്ലാം കുവൈറ്റിലെത്തിച്ച് ദേശീയ ആദരവുകളോടെ സംസ്‌കരിക്കുകയാണ് ചെയ്തത്. ഈ ശേഷിപ്പുകളുടെ ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിഞ്ഞതിനു ശേഷം രാജ്യം ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് എംബസി അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റ് എന്നാല്‍ ‘കടല്‍ക്കരയിലെ കോട്ട ‘ എന്നാണ് അറബിയില്‍ അര്‍ത്ഥം. ഈ കോട്ടയിലെ സുല്‍ത്താന്മാരെ ഒറ്റ രാത്രികൊണ്ട് തുരത്തി അവിടെ ആധിപത്യം സ്ഥാപിച്ചാണ് സദ്ദാം ഹുസൈന്‍ എന്ന സേച്ഛാധിപതി കുവൈറ്റ് എന്ന രാജ്യത്തെയും അതിന്റെ മുപ്പത് ലക്ഷത്തോളം വരുന്ന ജനതയെയും തടവിലാക്കിയത്.

1990 ഓഗസ്റ്റ് ഒന്ന് അര്‍ദ്ധരാത്രിയിലാണ് ഇറാക്ക് പട്ടാളം കുവൈറ്റിലേക്ക് ഇരച്ചുകയറിയത്. ഉറങ്ങി കിടക്കുകയായിരുന്ന ഒരു ജനതയെ കിളിയെ അതിന്റെ കൂട്ടില്‍ ചെന്ന് പിടികൂടുന്ന ലാഘവത്തോടെയാണ് രാവിന്റെ മറവില്‍ സദ്ദാം ഹുസൈന്‍ കൈപിടിയിലൊതുക്കിയത്.

കുവൈറ്റിനെ ഇറാക്ക് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ 19ാംമത്തെ പ്രവശ്യയായി പ്രഖ്യാപിക്കുകയും, കുവൈറ്റ് ദിനാര്‍ പിന്‍വലിച്ച് ഇറാക്കി ദിനാര്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്ത് സദ്ദാം കുവൈറ്റിന്റെ സമൃദ്ധമായ മണ്ണില്‍ അധിനിവേശ ഭരണം ഏഴു മാസത്തോളം തുടര്‍ന്നു.

ചെറുത്തു നിന്ന നാമമാത്രമായ കുവൈറ്റ് പട്ടാളത്തെയും പോലീസുകാരെയും നിഷ്‌കരണം വകവരുത്തിയ ഇറാക്കി പട്ടാളം കുവൈറ്റ് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, വീട്ടില്‍ കൊള്ളയടിക്കുകയും, വിലപ്പെട്ടതെല്ലാം ഇറാക്കിലേക്ക് കടത്തുകയും ചെയ്തു കൊണ്ടിരുന്നു.

കുവൈറ്റി പൗരന്മാരെ കണ്ടാല്‍ പിടിച്ചുകൊണ്ടു പോവകയും വധിക്കുകയും പീഡിപ്പിക്കുകയും ചെയ്യുക ഇറാക്ക് പട്ടാളത്തിന്റെ പ്രധാന വിനോദമായിരുന്നു. അങ്ങനെ കുവൈറ്റിന്റെ 2500 ഓളം വിലപ്പെട്ട ജീവിതങ്ങളെയാണ് പട്ടാളം പീഡിപ്പിച്ച് ഇറാക്ക് മരുഭൂമികളില്‍ കൂട്ടക്കൊല ചെയ്ത് മൂടിയത്. ആ പൗരന്മാരെയെല്ലാം കുവൈറ്റ് രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും ദേശീയ ബഹുമതികളോടെ ആദരിക്കുകയും ചെയ്യുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.