കുവൈത്തിൽ ആഗസ്റ്റ് ഒന്നു മുതൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്കായി വ്യോമയാന വകുപ്പ് ആപ്ലിക്കേഷൻ പുറത്തിറക്കി. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം .
മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് .അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. കുവൈത്തിൽനിന്ന് പോവുന്നവരും രാജ്യത്തേക്ക് വരുന്നവരും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നാഷനൽ ഏവിയേഷൻ സർവീസസ് വികസിപ്പിച്ച ആപ്ലിക്കേഷനിൽ വ്യോമയാന വകുപ്പ്, ജനറൽ അഡ്മിനിസ്ട്രേഷൻ, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും സൗകര്യങ്ങൾ ഒരുക്കാനും ആപ്പിൽ സംവിധാനമുണ്ട്.
അധികൃതരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും യാത്ര എളുപ്പമാക്കാനും ആപ്പ് സഹായിക്കും. അറ്റ് ഹോം സർവീസ്, അറ്റ് എയർപോർട്ട് സർവീസ്, ഡി.ജി.സി.എ മാർഗനിർദേശങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണുള്ളത്. അറ്റ് ഹോം സർവീസിൽ ആരോഗ്യനില രേഖപ്പെടുത്തൽ, ചെക്കിൻ ചെയ്യാൻ എത്തുന്ന സമയം ബുക്ക് ചെയ്യൽ, ഡിജിറ്റൽ ബോർഡിങ് പാസ്, മാസ്കും കയ്യുറയും ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം, ലോഞ്ച് ഉൾപ്പെടെ പ്രീമിയം സർവീസുകൾ ബുക്ക് ചെയ്യൽ എന്നിവയാണുള്ളത്.
വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള കാര്യങ്ങൾക്കാണ് അറ്റ് എയർപോർട്ട് സർവീസ്. ചെക്കിൻ കൗണ്ടറിലേക്ക് കടക്കണമെങ്കിൽ ചെക്കിൻ റിസർവേഷൻ ക്യൂ ആർ കോഡ് കാണിക്കണം. ബോഡിങ് നോട്ടിഫിക്കേഷൻ ആപ്പിലൂടെ ലഭിക്കും. ബാഗേജ് സ്റ്റാറ്റസ് അറിയാനും ബാഗേജ് ഡെലിവറി സേവനം ലഭ്യമാക്കാനും സൗകര്യമുണ്ട്. എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കിൽ ആപ്പ് വഴി അധികൃതരെ അറിയിക്കാനും എമർജൻസി കാൾ നടത്താനും കഴിയും.
വിമാന യാത്രക്കാർക്കുള്ള കുവൈത്ത് വ്യോമയാന മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളാണ് മൂന്നാം ഭാഗത്തിലുള്ളത്. വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറക്കാനും തിരക്ക് ഒഴിവാക്കാനും സമയക്രമീകരണം വഴി കഴിയും . ജൂലൈ 28 ചൊവ്വാഴ്ച മുതൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാവും. കുവൈത്തിലേക്ക് വരുന്നവർ യാത്രയുടെ മുമ്പുള്ള നാല് ദിവസത്തിനുള്ളിൽ പി.സി.ആർ പരിശോധന ഫലം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം എന്ന നിബന്ധനയുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.