പയ്യന്നൂര്‍ സ്വദേശി മുസ്തഫ ഹംസയാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയും. ഗ്രൂപ്പിന്റെ നാലാമത്തെ ശാഖ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് വിജയകരമായ ആറാം വര്‍ഷത്തിലേക്ക്. മൂന്നു ബ്രാഞ്ചുകളുമായി സേവന രംഗത്തുള്ള മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ആറാം വര്‍ഷത്തില്‍ നാലാമത്തെ ശാഖ തുറക്കുന്നതിനുള്ള ഒരുക്കങ്ങളിലാണ്.
ഫര്‍വാനിയ ഹബിബ് മുനവര്‍ സ്ട്രീറ്റ്, സാല്‍മിയ ഫിഫ്ത് റിംഗ് റോഡ്, സാല്‍മിയ എസാ അല്‍ ഖതമി സ്ട്രീറ്റ് എന്നിവടങ്ങളിലാണ് മെട്രോ ഹെല്‍ത് കെയര്‍ കേന്ദ്രങ്ങളുള്ളത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ശാഖ ഫഹാഹീലില്‍ ഉടനെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ മുസ്തഫ ഹംസ അറിയിച്ചു.
മെട്രോ മെഡിക്കല്‍ ഗുപ്പിന്റെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സീസണല്‍ ഫ്‌ളു പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ശൈത്യകാലത്തെ ഫ്‌ളു ബാധയില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന പാക്കേജിന് 12 ദിനാറാരണ് ഈടാക്കുക.
12 സേവനങ്ങളാണ് ഈ പാക്കേജ് വഴി ലഭ്യമാക്കുക. ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ലാബ് ടെസ്റ്റ് (സിബിസി, എഇസി, ആര്‍ബിസി), ഓക്‌സിജന്‍ അളവ്, രക്തസമ്മര്‍ദ്ദം തുടങ്ങിയ നിര്‍ണായക ചെക്അപുകള്‍, നെബുലൈസേഷന്‍, ആന്റിബയോടിക്, അനാള്‍ജസിക്, കഫ് സിറപ്, ആന്റി അലര്‍ജിക് മരുന്നുകള്‍ എന്നിവ കൂടാതെ ആറു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളിലെ ഫോളോ അപ് ചെക്അപുകളും ഇതിനൊപ്പം സൗജന്യമായിരിക്കും.
സാമുഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പാക്കേജ് അവതരിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ മുസ്തഫ ഹംസ പറഞ്ഞു.
പിസിആര്‍ പരിശോധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് 98740970 എന്ന നമ്പരില്‍ ബന്ധപ്പെടുക. കസ്റ്റമര്‍ കെയര്‍ മ്പര്‍ 22022020
കുവൈറ്റ് പ്രവാസികളുടെ സ്വന്തം ഹംസ പയ്യന്നൂര്‍
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശിയാണ് മുസ്തഫ ഹംസ. കുവൈറ്റ് യുദ്ധകാലത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായി. ജീവന്‍ ടിവിയുടെ കുവൈറ്റ് ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാരിന്റെ 2014 ലെ ഗള്‍ഫ് മലയാളി എക്‌സലന്‍സ് അവാര്‍ഡും 2015 ലെ ഗര്‍ഷോം പുരസ്‌കാരവും ലഭിച്ചു കുവൈറ്റിലെ പ്രവാസികള്‍ക്കിടയില്‍ ഹംസ പയ്യന്നൂര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.34 വര്‍ഷമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ബഹുമുഖ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. 20 വര്‍ഷമായി കുവൈത്തില്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.