Breaking News

കുവൈത്ത് : പുതിയ രോഗികള്‍ 2,413, ആരോഗ്യമന്ത്രി ഖാലിദ് അല്‍ സായിദിന് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.

കുവൈത്ത് സിറ്റി  : പുതിയതായി 2,469 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്ത കുവൈത്തില്‍ ആരോഗ്യ മന്ത്രിക്കും രോഗം സ്ഥിരീകരിച്ചു.

ആരോഗ്യ മന്ത്രി  ഡോ .ഖാലിദ് അല്‍ സായിദിന് വൈറസ് ബാധ സ്ഥരീകരിച്ചതായി മന്ത്രാലയ വക്താവ് അറിയിച്ചു. കോവിഡ് ടെസ്റ്റ് പൊസീറ്റാവയതിനെ തുടര്‍ന്ന് അദ്ദേഹം സ്വമേധായ ഐസലോഷനില്‍ പ്രവേശിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് അദ്ദേഹം സ്വമേധയാ ക്വാറന്റൈനില്‍ പോയത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഔദ്യോഗിക ജോലികള്‍ അദ്ദേഹം ഐസലോഷന്‍ കേന്ദ്രത്തില്‍ വെച്ച് നിര്‍വഹിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കോവിഡ് കേസുകളുടെ വര്‍ദ്ധനവ് പ്രതീക്ഷിച്ചതാണെന്നും ലോകമെമ്പാടും ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ രാജ്യത്ത് സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് ഡോ അബ്ദുള്ള അല്‍ സനദ് പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിന് അടച്ചിട്ടയിടങ്ങളില്‍ പൊതുപരിപാടികള്‍ നടത്തുന്നത് ജനുവരി മൂന്നു മുതല്‍ നിരോധിച്ചിട്ടുണ്ട്. വിലക്ക് ഫെബ്രുവരി 28 വരെ തുടരും.

കുവൈത്തില്‍ എത്തുന്നവര്‍ 72 മണിക്കൂര്‍ മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി നാലുമുതല്‍ ഇത് നിലിവില്‍ വന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.