Gulf

ജിസിസിയില്‍ ആദ്യമായി വിവരാവകാശ നിയമം നടപ്പാക്കി കുവൈത്ത്

 

കുവൈറ്റ് സിറ്റി: ജിസിസി യില്‍ ആദ്യമായി വിവരാവകാശനിയമം നടപ്പാക്കി കുവൈറ്റ്. സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പൗരന്മാര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷ നല്‍കി അറുപതു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ജിസിസിയില്‍ വിവരാവകാശ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും കുവൈത്ത് നേടി.

സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ടതോ നടപടികള്‍ സംബന്ധിച്ചതോ ആയ വിവരങ്ങള്‍ ആവശ്യപെടുന്ന പൗരന്മാര്‍ക്ക് ഇവ ലഭ്യമാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. അതാതു വകുപ്പുകളില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ അറുപതു ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകും. അപേക്ഷ തള്ളുകയാണെകില്‍ കൃത്യമായ കാരണം കാണിക്കണം. അതും രേഖാമൂലം തന്നെയാകണം.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതോ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നതോ ആയ വിവരങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. സ്വകാര്യ വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങളും കച്ചവട രഹസ്യങ്ങളും കുറ്റാന്വേഷണ വിവരങ്ങളും ആര്‍ടിഐ പ്രകാരം പങ്കുവെക്കാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ച നിയമത്തില്‍ പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.