Gulf

കുവൈത്ത്: പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാകുന്നില്ല , രണ്ടു മന്ത്രിമാര്‍ രാജിവെച്ചു

കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലിയും ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹമദ് അല്‍ മന്‍സൂര്‍ എന്നിവരാണ് രാജിവെച്ചത്.

കുവൈത്ത് സിറ്റി :  പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി കുവൈത്ത് മന്ത്രിസഭയിലെ സുപ്രധാന ചുമതലകള്‍ വഹിക്കുന്ന രണ്ട് മന്ത്രിമാര്‍ രാജിവെച്ചു.
ഇരുവരുടേയും രാജി സ്വീകരിച്ച അമീര്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ അഹ്‌മദ് നാസര്‍ അല്‍ സബാഹിന് പ്രതിരോധ വകുപ്പിന്റേയും എണ്ണകാര്യ മന്ത്രി മുഹമദ് അല്‍ ഫാരിസിന് ആഭ്യന്തര വകുപ്പിന്റേയും അധിക ചുമതല നല്‍കി.

ദേശീയ അസംബ്ലിയില്‍ കുറ്റവിചാരണ അവകാശം ദുര്‍വിനിയോഗം ചെയ്യുന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിയുന്നില്ലെന്ന് പ്രതിരോധ മന്ത്രിഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി കുവൈത്തി ദിനപത്രമായ അല്‍ ഖബാസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ദേശീയ അസംബ്ലിയില്‍ നടക്കുന്ന ചോദ്യം ചെയ്യലും തന്റെ രാജിക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മാര്‍ഗങ്ങള്‍ ദുരുപയോഗം ചെയ്യുകയാണ് ഇതാണ് തങ്ങളുടെ രാജിക്ക് കാരണം മന്ത്രി പറഞ്ഞു.

കലഹവും സംഘര്‍ഷവും നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷമാണ് പൊതുവേയുള്ളത് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുക എന്നത് അസാധ്യമായിത്തീര്‍ന്നിരിക്കുകയാണ് ഭരണ നിര്‍വ്വഹണ ഉപകരണങ്ങള്‍ക്ക് കാതലായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. സംയുക്ത പ്രസ്താവനയില്‍ ഇരു മന്ത്രിമാരും പറയുന്നു.

ബുധനാഴ്ചയാണ് കുവൈത്ത് വിദേശകാര്യ മന്ത്രി അവിശ്വാസ പ്രമേയം അതിജിവിച്ചത്.

ന്ത്രിസഭയ്‌ക്കെതിരേയും സഭാംഗങ്ങള്‍ക്കെതിരേയും കുറ്റവിചാരണ നടത്താന്‍ ദേശീയ അസംബ്ലി അംഗങ്ങള്‍ക്ക് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. പത്ത് എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയത്തിന് നോട്ടീസ് നല്‍കാം. പ്രമേയ ചര്‍ച്ചകള്‍ക്കു ശേഷം നടക്കുന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ മന്ത്രിയും ചിലപ്പോള്‍ മന്ത്രിസഭയും രാജിവെയ്‌ക്കേണ്ടി വരും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.