Gulf

കുവൈത്തില്‍ വാക്സിനേഷന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

 

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കാമ്പയിന്‍ ഔദ്യോഗികമായി ആരംഭിച്ചു.മിഷ്രിഫ് ഇന്റര്‍നാഷനല്‍ ഫെയര്‍ ഗ്രൗണ്ടിലെ ഹാള്‍ നമ്പര്‍ അഞ്ചില്‍ സജ്ജീകരിച്ച കേന്ദ്രത്തില്‍ പ്രതിദിനം 1000 പേര്‍ക്കാണ് കുത്തിവെപ്പെടുക്കുന്നത്. അടുത്ത ആഴ്ചയോടെ ഒരു ദിവസം 10,000 പേര്‍ക്ക് വരെ കുത്തിവെപ്പെടുക്കാന്‍ സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കാമ്പയിന്‍ ഒരു വര്‍ഷം നീളും. ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹിന്റെ നേതൃത്വത്തില്‍ ഉന്നത സംഘം ഞായറാഴ്ച മിഷ്രിഫിലെ വാക്സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച് സജ്ജീകരണങ്ങള്‍ വിലയിരുത്തുകയും ആരോഗ്യ ജീവനക്കാര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കുകയും ചെയ്തു. നേരത്തേ വ്യാഴാഴ്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ഉപപ്രധാനമന്ത്രി അനസ് അല്‍ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് തുടങ്ങിയവര്‍ കുത്തിവെപ്പെടുത്തിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഉന്നതര്‍ കുത്തിവെപ്പെടുക്കുകയും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഉറപ്പായ ശേഷം ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് നല്‍കിത്തുടങ്ങുകയുമായിരുന്നു. ആഴ്ചയില്‍ എല്ലാ ദിവസവും കേന്ദ്രം പ്രവര്‍ത്തിക്കും. എല്ലാമാസവും വാക്സിന്‍ ഡോസുകള്‍ എത്തിക്കും. രണ്ടാം ബാച്ച് അടുത്ത മാസം മധ്യത്തോടെ എത്തും.

ഈ ആഴ്ചയുടെ അവസാനമോ അടുത്ത ആഴ്ച തുടക്കത്തിലോ മറ്റു കേന്ദ്രങ്ങളിലേക്കും ക്യാമ്പയിന്‍ തുടക്കം കുറിക്കുമെന്നു ആരോഗ്യമന്ത്രി പറഞ്ഞു. ജഹറ, അഹ്മദി എന്നിവിടങ്ങളിലാണ് അടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം കവിഞ്ഞു.സ്വദേശികള്‍, വിദേശികള്‍, അനധികൃത താമസക്കാര്‍ തുടങ്ങി രാജ്യത്തുള്ള എല്ലാവര്‍ക്കും പൂര്‍ണതോതില്‍ വാക്സിന്‍ നല്‍കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിമാനത്താവളങ്ങള്‍ തുറക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥ വാക്സിനേഷന്‍ പെര്‍മിറ്റ് ആയിരിക്കും. എന്നാല്‍ ഇതിന് ആറു മാസം മുതല്‍ എട്ട് മാസം വരെ സമയമെടുക്കുമെന്നാണ് കരുതുന്നത്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.