കുവൈറ്റ് സിറ്റി: കുവൈറ്റില്‍ എത്തുന്ന യാത്രക്കാരുടെ പിസിആര്‍ ടെസ്റ്റുകളുടെ ചെലവ് വിമാനക്കമ്പനികളില്‍ നിന്ന് ഈടാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് പ്രാവര്‍ത്തികമാക്കാന്‍ കുവൈറ്റ് ഡിജിസിഎയും ആരോഗ്യമന്ത്രാലയവും ഒരുമിച്ച് പ്രവര്‍ത്തിക്കും.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനും ഒരു ‘ഹെല്‍ത്ത് പ്ലാറ്റ്ഫോം’ സ്ഥാപിക്കുന്നതിനെക്കുറിച്ചും ഡിജിസിഎ പരിശോധിക്കുന്നുണ്ട്. അതുവഴി, പാസഞ്ചര്‍ ടെര്‍മിനലുകളിലെ ആരോഗ്യ രജിസ്ട്രേഷന് റദ്ദാക്കാനാകും.
എയര്‍ലൈനുകള്‍ വഹിക്കേണ്ട പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നതിനും സേവനമൊരുക്കുന്നതിനും ഒരു സംവിധാനമൊരുക്കുന്നതിനും ഡിജിസിഎയും ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതുവഴി യാത്രക്കാര്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ ഒഴിവാക്കാനും മികച്ച സേവനം ഉറപ്പാക്കാനും സാധിക്കും.
ക്വാറന്റൈന് കാലയളവ്, പിസിആര്‍ പരിശോധന നിരക്ക്, രണ്ടാമത്തെ പരിശോധനയുടെ വിശദാംശങ്ങള്‍, ഹെല്‍ത്ത് പ്ലാറ്റ്ഫോം സംവിധാനത്തിന്റെ ഒരുക്കങ്ങള്‍ എന്നിവയെക്കുറിച്ച് ഡിജിസിഎ ആരോഗ്യമന്ത്രാലയത്തോട് ഒരു റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.