ചെന്നൈ: നടിയും അവതാരകയുമായ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ഹേമന്തിനെതിരെ ഗുരുതര ആരോപണങ്ങള്‍. ചിത്രയെ ഹേമന്ത് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് സുഹൃത്ത് സെയ്ദ് രോഹിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്ര കുമരന്‍ തങ്കരാജനൊപ്പം അഭിനയിക്കുന്നതില്‍ ഹേമന്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അഭിനയം നിര്‍ത്താനും ആവശ്യപ്പെട്ടു. ചിത്ര വഴങ്ങാതിരുന്നപ്പോള്‍ വഴക്കിട്ടു, അതിന്റെ പേരില്‍ മാനസികമായി ഒരുപാട് പീഡിപ്പിച്ചു. ചിത്രയുടെ മരണത്തിന് ശേഷം ഹേമന്ത് സുഹൃത്തിനോട് സംസാരിക്കുന്ന ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.
ചിത്ര ഷൂട്ട് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സഹതാരത്തോടൊപ്പം നൃത്തം ചെയ്തതിനെക്കുറിച്ച് താന്‍ ചോദിച്ചുവെന്ന് ഹേമന്ത് പറയുന്നു. അതില്‍ കുപിതയായ ചിത്ര മുറിയില്‍ കയറി വാതിലടച്ചു. വാതിലില്‍ ഒരുപാട് തട്ടിയിട്ടും ചിത്ര മുറിതുറന്നില്ല. ചിത്ര കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ഹേമന്ത് പറയുന്നു.
ഡിസംബര്‍ 9നാണ് ചിത്ര നസ്രറത്ത്‌പേട്ടിലെ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ചത്. ഡിസംബര്‍ 15 ന് ഹേമന്ത് അറസ്റ്റിലായി. ആത്മഹത്യപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ഹേമന്തിനെതിരെ ചുമത്തിയിട്ടുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.