കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം. അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുല്കൃഷ്ണയ്ക്കൊപ്പമാണ് അഭിജിത്തിന് പരിശോധന നടത്തിയത്. തുടര്‍ന്നാണ് അഭിജിത്തിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് പരിശോധന നടത്തുന്നതിനായി അഭിജിത്ത് വ്യാജ വിലാസമാണെന്ന് ആരോപിച്ച് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്കി.
പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി എൽപി സ്കൂളിൽ നടത്തിയ കോവിഡ് പരിശോധനയ്ക്കാണ് അഭിജിത്തും ബാഹുൽകൃഷ്ണയും എത്തിയത്. ഇരുവരും പരിശോധനയ്ക്ക് നൽകിയത് ബാഹുൽകൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ്.
സ്കൂളിൽ 48 പേരെ പരിശോധിച്ചപ്പോൾ 19 പേർക്ക് ഫലം പോസിറ്റീവായി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേരെ കണ്ടെത്താനേ സാധിച്ചുള്ളു. മൂന്നാമത്തെ, പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോൾ ഈ വിലാസത്തിൽ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചു.
ഇതേതുടർന്ന് പരിശോധനയ്ക്കെത്തിയ ആൾ വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഇയാളെ കണ്ടെത്തെണമെന്നും ആവശ്യപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകി.
പിന്നീട് രാത്രിയോടെയാണ് വ്യാജമേൽവിലാസം നൽകിയ വ്യക്തി കെ.എം. അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അഭിജിത്തും സമ്മതിച്ചു. സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തിയ നിരവധി സമരങ്ങളിൽ അഭിജിത്ത് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.