തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുളളവരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹയുടെ തലയ്ക്ക് പൊലീസിന്റെ ലാത്തിയടിയില്‍ ഗുരുതരമായി പരിക്കേറ്റു. സെക്രട്ടറിയേറ്റിനുളളിലേക്ക് ചാടിക്കടക്കാന്‍ കെ എസ് യു പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കസേരയും വടികളും വലിച്ചെറിഞ്ഞു. തുടര്‍ന്ന് വനിതാ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി.
ആദ്യം കന്റോണ്‍മെന്റ് ഗേറ്റിനുമുന്നില്‍ പ്രവര്‍ത്തകരെ നേരിട്ട പൊലീസ് തുടര്‍ന്ന് സെക്രട്ടറിയേറ്റിനുമുന്നിലുളളവരെയും വളഞ്ഞിട്ട് തല്ലുകയായിരുന്നു. കെഎസ്യു സംസ്ഥാന നേതാക്കളെല്ലാം സെക്രട്ടറിയേറ്റിനു മുന്നിലെ സമര രംഗത്തുണ്ട്. കെഎസ്യു അദ്ധ്യക്ഷന്‍ കെ.എം അഭിജിത്തിനും ലാത്തിചാര്‍ജില്‍ പരുക്കേറ്റു.സംഘര്‍ഷം വര്‍ദ്ധിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സെക്രട്ടറിയേറ്റിനു മുന്നില്‍ യുദ്ധസമാന സാഹചര്യമുണ്ടായി. മാധവരായര്‍ പ്രതിമയ്ക്ക് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനടുത്താണ് സംഘര്‍ഷമുണ്ടായത്. പത്തിലധികം പ്രവര്‍ത്തകര്‍ക്ക് പൊലീസ് നടപടിയില്‍ പരുക്കേറ്റിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.