തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ഡി ബിജുപ്രഭാകര്‍. കെഎസ്ആര്‍ടിസിയില്‍ വന്‍ അഴിമതിയെന്നും 100 കോടി രൂപ കാണാനില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. 2010 – 15 കാലഘട്ടത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകും. കെഎസ്ആര്‍ടിസി ഒന്നുകില്‍ നന്നാക്കുമെന്നും അല്ലെങ്കില്‍ പുറത്തു പോകുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ് തുറന്നടിച്ചു.
ജീവനക്കാര്‍ ഡീസല്‍ വെട്ടിപ്പും, ടിക്കറ്റ് മെഷീനിലും ക്രമക്കേട് നടത്തുന്നു. വര്‍ക്ക്ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേടുണ്ട്. സി എന്‍ ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാരിലെ പലരും ജോലി ചെയ്യാതെ ഇഞ്ചി കൃഷിയും മഞ്ഞള്‍ കൃഷിയും ചെയ്യുന്നു. ആരേയും പിരിച്ചുവിടില്ലെങ്കിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍ബന്ധിത വിആര്‍എസ് ഉണ്ടാകില്ല. ജീവനക്കാരുടെ എണ്ണം പതിനായിരമായി കുറക്കുമെന്നും എംഡി.
തിരുവനന്തപുരത്ത് ഉള്‍പ്പെടെ ഷോപ്പിംഗ് കോംപ്ലെക്സുകള്‍ നിര്‍മിച്ചത് വേണ്ടത്ര പഠനമില്ലാതെയെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് ബിജുപ്രഭാകര്‍ ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് ജീവനക്കാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമുണ്ടാകുന്നത്. കെഎസ്ആര്‍ടിസി കടം കയറി നില്‍ക്കുകയാണ്. സ്ഥലം വില്‍ക്കാനും പാട്ടത്തിന് നല്‍കാനും തീരുമാനിച്ചത് അതുകൊണ്ടാണ്.
ബിജുപ്രഭാകര്‍ സിഎംഡി ആയി വന്നശേഷം പല തരത്തിലുളള മാറ്റങ്ങള്‍ കെ എസ് ആര്‍ ടി സിയില്‍ നടക്കുന്നുണ്ട്. അതിനിടയിലാണ് യൂണിയനെതിരെ ഏറ്റുമുട്ടലിലേക്ക് ബിജുപ്രഭാകര്‍ നീങ്ങുന്നത്. ഏറെ നാളായി നിലനില്‍ക്കുന്ന ശീത സമരത്തിന് ഒടുവിലാണ് ബിജുപ്രഭാകറിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇതോടെ സംഭവം കൂടുതല്‍ പൊട്ടിത്തെറിയിലേക്കും പരസ്യ വിവാദത്തിലേക്കുമാണ് നീങ്ങുന്നത്
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.