കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ലിമിറ്റഡില്‍ കസ്റ്റംസ് റെയ്ഡ്. എം ശിവശങ്കര്‍ കെഎസ്‌ഐടിഐഎല്‍ ചെയര്‍മാനായിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ജോലി ചെയ്തിരുന്നത് കെഎസ്‌ഐടിഐഎല്ലിന് കീഴിലാണ്. ശിവശങ്കറിന്‍റെ ഫ്‌ളാറ്റിലും പരിശോധന നടക്കുന്നുണ്ട്. സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിക്കുന്നു. കോഴിക്കോട്ട് ചില ജ്വല്ലറികളിലും പരിശോധന നടക്കുന്നുണ്ട്. കേസിലെ പ്രതി സന്ദീപ് നായരുടെ പെട്ടി തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നടപടികള്‍ എന്‍ഐഎ ക്യാമറയില്‍ പകര്‍ത്തും
എം ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു. കള്ളക്കടത്തിലെ പങ്കറിയാന്‍ സ്വപ്നയെ ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകര്‍ സന്ദീപും റമീസുമാണെന്ന് കസ്റ്റംസ് പറഞ്ഞു. പണം മുടക്കാനും വില്‍ക്കാനും ആളെ കണ്ടെത്തിയത് ജലാല്‍ ആണ്. ലാഭം വിതരണം ചെയ്തതും ജലാലെന്ന് കസ്റ്റംസ് പറഞ്ഞു. സ്വര്‍ണക്കടത്തിന് പണമിറക്കിയവരില്‍ അംജത് അലിയും മുഹമ്മദ് ഷാഫിയും ഉണ്ട്. സ്വര്‍ണം കടത്താനുപയോഗിച്ച അംജത് അലിയുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്..
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.