തിരുവനന്തപുരം: കോവിഡ് ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങളുടേയും, മോട്ടോര്‍ വാഹന വകുപ്പിന്റെ നിബന്ധന പ്രകാരവും എല്ലാ ബസുകളിലും ഡ്രൈവര്‍ കാബിന്‍ സുതാര്യമായ വസ്തു ഉപയോഗിച്ച് വേര്‍തിരിക്കുന്നത് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. കാബിന്‍ വേര്‍തിരിച്ച കാരണം അവിടേക്കുളള വായു സഞ്ചാരം കുറഞ്ഞതും, കൂടിയ ചൂടുള്ളതുമായ ഡ്രൈവര്‍ കാബിന്‍ ഭാഗത്തെ ചൂട് വര്‍ദ്ധിക്കുവാനും കാരണമായിരുന്നു. ഇപ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ വളരെയധികം ഇളവ് വന്ന സാഹചര്യത്തില്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് യൂണിറ്റുകളിലെ സാഹചര്യം അനുസരിച്ച് ആവശ്യമെങ്കില്‍ ഡ്രൈവര്‍ കാബിന്‍ വേര്‍തിരിവ് ഒഴിവാക്കാമെന്ന് ചീഫ് ഓഫീസ് അറിയിച്ചു.
കാബിനിലെ വേര്‍ തിരിവ് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നുള്ള ജീവനക്കാരുടെ അഭിപ്രായം അനുസരിച്ചാണ് തീരുമാനം. ഇതനുസരിച്ച് ഒഴിവാക്കാന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് ഒഴിവാക്കാമെന്നും ചീഫ് ഓഫീസ് നിര്‍ദ്ദേശം നല്‍കി. ചൂട് കാരണം ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെ തുടര്‍ന്നാണ് ഈക്കാര്യത്തില്‍ കെഎസ്ആര്‍ടിസി തീരുമാനം കൈക്കൊണ്ടത്.
ഇത്തരത്തില്‍ എടുത്തു മാറ്റുന്നവ പുനരുപയോഗിക്കാവുന്ന തരത്തില്‍ കേടുപാടുകള്‍ കൂടാതെ യൂണിറ്റുകളില്‍ സൂക്ഷിക്കണമെന്നും ഇക്കാര്യത്തില്‍ യൂണിറ്റ് അധികാരികളും, ഗ്യാരേജ് അധികാരികളും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചീഫ് ഓഫീസില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.