Kerala

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാല്‍ കര്‍ശന നടപടി; കെഎസ്ആര്‍ടിസിയില്‍ ഇതുവരെ സസ്‌പെന്റ് ചെയ്തത് 24 പേരെ

 

തിരുവനന്തപുരം; കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും, മറ്റ് അനധികൃത പ്രവര്‍ത്തികള്‍ ചെയ്ത സംഭവത്തെ തുടര്‍ന്ന് 24 പേരെ സസ്‌പെന്‍ഡ് ചെയ്തു. 2020 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ ഉണ്ടായ 19 സംഭവങ്ങളിലാണ് നടപടി.

മദ്യപിച്ച് ഡിപ്പോയില്‍ എത്തി ബഹളം ഉണ്ടാക്കിയ നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ എസ്. അനീഷ് കുമാര്‍, മദ്യപിച്ച് ഡ്യൂട്ടിയിലെത്തിയ പൂവ്വാര്‍ യൂണിറ്റിലെ എസ് എം ബി. സുരേന്ദ്രന്‍, പൂവ്വാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ എസ്. സന്തോഷ് കുമാര്‍, കുളത്തൂപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ വി. പ്രകാശ്, ഈരാറ്റു പേട്ടയിലെ കണ്ടക്ടര്‍ കെ. വിക്രമന്‍, തൃശ്ശൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ. സുരേഷ്, പൊന്‍കുന്നം ഡിപ്പോയിലെ സ്പീപ്പര്‍ എം. ടി സുരേഷ്, നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ എസ്. അനീഷ് കുമാര്‍, കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ അനില്‍കുമാര്‍ .പി, നെയ്യാറ്റിന്‍കര, പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കുമാരായ വി.എസ് മനു, ലളിത് എം എന്നിവരേയും മദ്യം കടത്തിയ സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമായ റോയിമോന്‍ ജോസഫ്, കെ.ബി രാജീവ്, എന്നിവരേയുമാണ് സസ്‌പെന്റ് ചെയ്തത്. ഡ്യൂട്ടിക്കിടിയില്‍ മറ്റ് അനധികൃത കുറ്റകൃത്യങ്ങള്‍ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

യാത്രാക്കാരുടെ സുരക്ഷയ്ക്കാണ് കെഎസ്ആര്‍ടിസി കൂടുതല്‍ പരിഗണന നല്‍കുന്നത്. അതിനാല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയുള്ള പരിശോധന ശക്തമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. ഇത് കൂടാതെ യാത്രാക്കാരോട് ജീവനക്കാര്‍ അപമര്യാതയായി പെരുമാറുന്ന സംഭവങ്ങള്‍ക്കെതിയും കര്‍ശന നടപടി സ്വീകരിക്കും. ഇനിയും ഇത്തരത്തില്‍ കുറ്റകൃത്യം തുടരുന്നവരെ യാതൊരു നോട്ടീസും നല്‍കാതെ പിരിച്ച് വിടുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.