കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 2018 മാര്‍ച്ച് മുതല്‍ നല്‍കേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. 12000 ത്തോളം ജീവനക്കാര്‍ക്കായി 9.25 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കാനുണ്ടായിരുന്നത്.
ഇതോടൊപ്പം 2018 കാലഘട്ടം മുതല്‍ നല്‍കേണ്ടിയിരുന്ന മെഡിക്കല്‍ റീ ഇന്‍മ്പേഴ്‌സ്‌മെന്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്കുള്ളവര്‍ക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു. ഈ ഇനത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 2.69 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ മറ്റ് നിക്ഷേപ-ക്ഷേമ പദ്ധതികളിലേക്കായി ആകെ 123.46 കോടി രൂപയാണ് ചിലവാക്കിയത്. 2017 മുതല്‍ കുടിശ്ശിക ഉണ്ടായിരുന്ന എല്‍ഐസി, പെന്‍ഷന്‍, പിഎഫ് എന്നീ ഇനങ്ങളില്‍ കുടിശ്ശികയുണ്ടായിരുന്ന തുകയാണ് ഈ ഇനത്തില്‍ നല്‍കിയതെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ പ്രതിമാസം ശമ്പള ഇന്നത്തില്‍ 65 കോടി രൂപയും, പെന്‍ഷന്‍ ഇനത്തില്‍ 69 കോടി രൂപയും നല്‍കുന്നതിന് പുറമെ ആണ് കുടിശ്ശിക ഇപ്പോള്‍ തീര്‍ത്തത്. കഴിഞ്ഞ ദിവസം 4.02 കോടി ഇടക്കാല ആശ്വാസവും നല്‍കിയിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.