Kerala

കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണം: കൊലക്കുറ്റം ചുമത്താന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി

 

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങളില്‍ അവസാനത്തേത് കൊലപാതകമാണെന്ന് പൊലീസ്. കൂടത്തില്‍ വീട്ടിലെ ഗൃഹനാഥന്‍ ജയമാധവന്‍ നായരെ (63) കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

ഫോറന്‍സിക് പരിശോധനയിലൂടെയാണ് കൊലപാതകം സ്ഥിരീകരിച്ചത്. സ്വത്ത് തട്ടിയെടുക്കാനാണ് കൊന്നതെന്ന് സംശയിക്കുന്നു. 2017 ഏപ്രിലിലാണ് ജയമാധവന്‍നായര്‍ കൊല്ലപ്പെട്ടത്.

നഗരത്തില്‍ കോടിക്കണക്കിനു രൂപയുടെ വസ്തുവകകളും കെട്ടിടങ്ങളും കൂടത്തില്‍ കുടുംബത്തിനുണ്ട്. ഇതെല്ലാം കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരാണ് വര്‍ഷങ്ങളായി നോക്കി നടത്തുന്നത്. ജയമാധവന്‍ നായരുടെ സഹോദരനായ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചത്. അസ്വാഭിക മരണമാണെന്ന് ബന്ധുക്കളില്‍ ചിലരും നാട്ടുകാരില്‍ പലരും അന്ന് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല.

കൂടത്തില്‍ വീട്ടിലെ പിതാവ് ഗോപിനാഥന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയശ്രീ, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ മൂത്ത സഹോദരങ്ങളായ നാരായണ പിള്ള, വേലുപിള്ള എന്നിവരുടെ മക്കളായ ജയമാധവന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരുടെ മരണത്തിലാണ് വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്ന ദുരൂഹത ആരോപിച്ച് പരാതി നല്‍കിയത്.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.