Kerala

ലഖ്നൗ കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികള ഞെട്ടിക്കുന്നത്: കോടിയേരി

 

തിരുവനന്തപുരം: ബാബറി പള്ളി തകര്‍ത്ത കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികള ഞെട്ടിപ്പിക്കുന്നതാണെന്നും ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഈ വിധി ഉയര്‍ത്തുന്നതെന്നും കോടിയേരി പ്രസ്താവനയില്‍ പറയുന്നു.

ലോകമാകെ തത്സമയം കണ്ട കുറ്റകൃത്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നതും അതീവ ഗൗരവകരമാണ്. പള്ളി തകര്‍ക്കുന്നതും അതില്‍ ആഹ്ലാദിച്ച് ബിജെപി നേതാക്കള്‍ ആലിംഗനം ചെയ്യുന്നതുവരെ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ ലോകം കണ്ടത് തെളിവുകളാകാതെ പോയത് എങ്ങനെയാണ് എന്ന് സിബിഐ വ്യക്തമാക്കണമെന്നും, കൂട്ടിലടച്ച തത്ത ഭരിക്കുന്നവരുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു എന്ന് ഒരിക്കല്‍ കൂടി വ്യക്തമായെന്നും കോടിയേരി തുറന്നടിച്ചു.

അതേസമയം പള്ളി പൊളിക്കുന്നതിന് മൗനാനുവാദം നല്‍കിയ കോണ്‍ഗ്രസിന് ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്ന് കോടിയേരി കുറ്റപ്പെടുത്തി. അവര്‍ അധികാരത്തിലിരുന്ന സന്ദര്‍ഭത്തില്‍ കേസന്വേഷണം നിഷ്പക്ഷവും സമയ ബന്ധിതവുമായി തീര്‍ക്കുന്നതിന് ശ്രമിച്ചില്ല. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ കുറ്റവാളികള്‍ എന്നേ ജയിലിനകത്താകുമായിരുന്നു എന്നും കോടിയേരി പ്രസ്താവനയില്‍ പറയുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.