Editorial

ഒരു പാര്‍ട്ടി സെക്രട്ടറിയുടെ ഗതികേട്‌

ലൈഫ്‌ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ ഭയമില്ലെന്നും വിജിലന്‍സ്‌ അന്വേഷണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്നുമാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഇന്ന്‌ പ്രസ്‌താവിച്ചത്‌. ലൈഫ്‌ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട്‌ സ്വപ്‌ന സുരേഷും കൂട്ടരും കമ്മിഷന്‍ വാങ്ങിയതിനെ കുറിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു ശേഷം സര്‍ക്കാര്‍ ഒരു അന്വേഷണം പ്രഖ്യാപിക്കാത്തത്‌ എന്തുകൊണ്ടാണെന്ന ചോദ്യം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്താണ്‌ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രസ്‌താവന. സിപിഎമ്മിന്റെ പതിവു രീതിയില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തമാണ്‌ എന്നതു കൊണ്ടാണ്‌ ഈ പ്രസ്‌താവന കൗതുകകരമാകുന്നത്‌.

പാര്‍ട്ടി ഇടപെടേണ്ട സമയങ്ങളില്‍ ഉചിതമായി അത്‌ ചെയ്യുമെന്നതാണ്‌ സിപിഎം നേതൃത്വത്തിലുള്ള മുന്‍കാല സര്‍ക്കാരുകളുടെ കാലത്തെ അനുഭവം. ഏറ്റവും മികച്ച ഉദാഹരണം 2006 മുതല്‍ 2011 വരെ ഭരിച്ച വി.എസ്‌.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം തന്നെ. അന്ന്‌ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പോലും അധികാരത്തിന്റെ ഇടനാഴികളില്‍ നിന്ന്‌ പുറത്താക്കും വിധം സിപിഎം നേതൃത്വം കാര്‍ക്കശ്യം കാട്ടിയിരുന്നു. ആഭ്യന്തര വകുപ്പ്‌ പോലും കൈവശമില്ലാത്ത മുഖ്യമന്ത്രിയുടെ ഭരണത്തില്‍ പാര്‍ട്ടിയുടെ നിരീക്ഷണം നിരന്തരമുണ്ടായിരുന്നു. രാഷ്‌ട്രീയ കേരളത്തെ പിടിച്ചുകുലുക്കുന്ന കൊടിയ ആരോപണങ്ങള്‍ ഒന്നും അക്കാലത്ത്‌ വരാതിരുന്നതിന്‌ രണ്ട്‌ കാരണങ്ങളുണ്ടായിരുന്നു. വി.എസ്‌.അച്യുതാന്ദന്‍ എന്ന രാഷ്ട്രീയനേതാവ്‌ അത്തരം ആരോപണങ്ങള്‍ക്ക്‌ വഴിവെച്ചുകൊടുക്കാത്ത വിധം കര്‍ക്കശക്കാരനായിരുന്നു എന്നതാണ്‌ ഒരു കാരണം. പാര്‍ട്ടി അറിയാതെ ഒന്നും അന്നത്തെ സര്‍ക്കാരിന്‌ ചെയ്യാനാകുമായിരുന്നില്ല എന്നതാണ്‌ രണ്ടാമത്തെ കാരണം. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ കുരുക്കിലാക്കുന്ന തരത്തിലുള്ള സുപ്രധാന തീരുമാനങ്ങളൊന്നും അക്കാലത്തുണ്ടായില്ല.

മുന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരുകളുടെ കാലത്താണെങ്കില്‍ വിജിലന്‍സ്‌ അന്വേഷണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്ന അഭ്യര്‍ത്ഥന മാധ്യമങ്ങള്‍ക്കു മുമ്പാകെയല്ല ഒരു സിപിഎം സംസ്ഥാന സെക്രട്ടറി പറയുക. പാര്‍ട്ടി നേതൃത്വത്തിന്‌ അങ്ങനെയൊരു അഭിപ്രായമുണ്ടെങ്കില്‍ സര്‍ക്കാരിനെ കൊണ്ട്‌ അന്വേഷണം പ്രഖ്യാപിപ്പിച്ചിരിക്കും. വി.എസ്‌ സര്‍ക്കാരിന്റെ കാലത്താണ്‌ ഇപ്പോഴത്തേതു പോലെ ഒരു ആരോപണമുണ്ടായിരുന്നതെങ്കില്‍ അന്നത്തെ സെക്രട്ടറിയായ പിണറായി വിജയന്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ ഇത്തരമൊരു പ്രസ്‌താവന നടത്തുന്നത്‌ അന്നത്തെ പാര്‍ട്ടി-സര്‍ക്കാര്‍ ബന്ധത്തിന്റെ സ്വഭാവം അനുസരിച്ച്‌ സംഭവിക്കാനേ സാധ്യതയില്ല.

പാര്‍ട്ടി നേതൃത്വത്തിന്‌ വലിയ പിടിയൊന്നുമില്ലാത്ത സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ സെക്രട്ടറി തന്നെ വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു പ്രസ്‌താവനയായാണ്‌ ഇതിനെ കാണേണ്ടത്‌. ലൈഫ്‌ മിഷന്‍ പദ്ധതിയുടെ പേരില്‍ ചിലര്‍ കമ്മിഷന്‍ വാങ്ങിയതിന്‌ സര്‍ക്കാര്‍ എന്തു പിഴച്ചു എന്നു ചോദിക്കാന്‍ മന്ത്രിമാര്‍ ജനങ്ങള്‍ക്കു മുന്നില്‍ ധൈര്യപ്പെടുമ്പോള്‍ തന്നെയാണ്‌ വിജിലന്‍സ്‌ അന്വേഷണം പരിഗണിക്കാവുന്നതാണെന്ന്‌ സിപിഎം സെക്രട്ടറി പറയുന്നത്‌.

ഒരു കണ്‍സള്‍ട്ടന്‍സി രാജാണ്‌ നാലര വര്‍ഷമായി കേരളത്തില്‍ ഉണ്ടായിരുന്നത്‌. അതിന്റെ അമരക്കാരന്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു. പാര്‍ട്ടിയല്ല, ഈ `ഉദ്യോഗസ്ഥ ദുഷ്‌പ്രഭു’ ആയിരുന്നു സുപ്രധാനമായ പല കാര്യങ്ങളിലും തീരുമാനങ്ങളെടുക്കുകയും കണ്‍സള്‍ട്ടന്‍സികളെ നിയോഗിക്കുകയും ചെയ്‌തിരുന്നത്‌. ലൈഫ്‌ മിഷന്‍ പദ്ധതിയിലും ഇദ്ദേഹത്തിന്റെ കൂട്ടുകാരിയായിരുന്ന സ്വപ്‌ന സുരേഷിന്റെ പങ്ക്‌ വ്യക്തമായി. സര്‍ക്കാര്‍ എന്നാല്‍ താനാണ്‌ എന്ന്‌ കരുതുന്ന ഒരു മുഖ്യമന്ത്രിക്ക്‌ കീഴില്‍ വന്ന ഇത്തരം ഗുരുതരമായ വീഴ്‌ചകളെ സിപിഎം നേതൃത്വം നിസ്സംഗമായി നോക്കിനില്‍ക്കുകയും തന്റെ അധികാരം പ്രയോഗിക്കാനാകാതെ ഒരു സംസ്ഥാന സെക്രട്ടറി ഗതികെട്ട്‌ നില്‍ക്കുകയും ചെയ്യുന്ന കാഴ്‌ച ഒരു പക്ഷേ 66 കൊല്ലത്തെ കേരളത്തിലെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായായിരിക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.