തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ നീതു ജോണ്‍സണ്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന കുട്ടിയെന്ന് പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎമ്മിനെതിരെ എംപി പരിഹാസവുമായി രംഗത്തെത്തിയത്.
ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വടക്കാഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് നീതു ജോണ്‍സണെന്നും വീട്ടില്‍ അമ്മയും ഒരു സഹോദരിയുമാണ് ഉള്ളതെന്നും കത്തില്‍ പറയുന്നു.
നഗരസഭാ പുറമ്പോക്കില്‍ വച്ചുകെട്ടിയ ഒരു ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന തങ്ങള്‍ക്ക് വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വലിയ നിരാശയാണ് സമ്മാനിക്കുന്നത് എന്നും കത്തില്‍ പറയുന്നുണ്ട്.
സിപിഎം അനുഭാവികള്‍ കത്ത് വലിയ രീതിയില്‍ ഏറ്റെടുത്തതോടെ നീതു ജോണ്‍സണെ കാണാന്‍ തയ്യാറാണെന്ന് അനില്‍ അക്കരെ എംഎല്‍എ അറിയിച്ചിരുന്നു. വടക്കാഞ്ചേരി എങ്കേക്കാട് മങ്കര റോഡില്‍ രണ്ടര മണിക്കൂര്‍ അനില്‍ അക്കര എംഎല്‍എ നീതുവിനെ കാത്തിരുന്നെങ്കിലും കാണാന്‍ സാധിച്ചില്ല. ഇതോടെ നീതുവിനെ കണ്ടെത്താനായി വടക്കാഞ്ചേരി പോലീസില്‍ പരാതിയും നല്‍കി.
അതേസമയം നീതുവിനെ കാത്ത് റോഡില്‍ കാത്തിരുന്ന അനില്‍ അക്കരയെ പരിഹസിച്ച് ഡി.ഐ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും രംഗത്തെത്തി. അനില്‍ അക്കര തന്നെയാണോ നീതു എന്നുപറഞ്ഞ് കത്തയച്ചതെന്ന് നമുക്ക് അറിയാന്‍ പറ്റില്ലല്ലോ എന്നും സതീശന്‍ കഞ്ഞിക്കുഴിമാരുടെ സംഘടന അല്ലേ അത് എന്നുമായിരുന്നു റഹീമിന്റെ പരിഹാസം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.